Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടര്‍ പട്ടികയില്‍...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് നാൾകൂടി

text_fields
bookmark_border
Voter List
cancel

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ പേ​ര് ചേ​ര്‍ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്ക് ഇ​നി രണ്ടുനാ​ൾ​കൂ​ടി (തി​ങ്ക​ളാ​ഴ്ച വ​രെ) അ​വ​സ​രം. നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ പ​ത്തു​ദി​വ​സം മു​മ്പു​വ​രെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക.

18 വ​യ​സ്സ്​ തി​ക​ഞ്ഞ ഏ​തൊ​രു ഇ​ന്ത്യ​ന്‍ പൗ​ര​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പോ​ര്‍ട്ട​ല്‍ വ​ഴി​യോ, വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ് ഉ​പ​യോ​ഗി​ച്ചോ, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ വ​ഴി​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പോ​ര്‍ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ voters.eci.gov.inല്‍ ​പ്ര​വേ​ശി​ച്ച് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍കി പു​തി​യ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് വേ​ണം തു​ട​ര്‍ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍. ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാം.

ന്യൂ ​ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്ടേ​ഴ്സ് എ​ന്ന ഓ​പ്ഷ​ന്‍ തു​റ​ന്ന് (പു​തു​താ​യി വോ​ട്ട് ചേ​ര്‍ക്കു​ന്ന​വ​ര്‍ക്കു​ള്ള ഫോം 6) ​സം​സ്ഥാ​നം, ജി​ല്ല, പാ​ര്‍ല​മെ​ന്റ്, നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പേ​ര്, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍, ഇ-​മെ​യി​ല്‍ ഐ.​ഡി, ജ​ന​ന​ത്തീ​യ​തി, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി പാ​സ്​​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ കൂ​ടി അ​പ്​​ലോ​ഡ് ചെ​യ്ത് വേ​ണം അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍. ആ​ധാ​ര്‍ കാ​ര്‍ഡ് ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ മ​റ്റ് രേ​ഖ​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യ​ണം.

ത​പാ​ല്‍ വ​ഴി വോ​ട്ട​ര്‍ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് അ​യ​ക്കും. ഇ​തി​ന​കം അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ വീ​ണ്ടും ന​ൽ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​രം ഓ​ൺ​ലൈ​നാ​യോ അ​ത​ത് താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലെ ഇ​ല​ക്ഷ​ൻ വി​ഭാ​ഗം, ബി.​എ​ൽ.​ഒ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElectionsVoter ListKerala NewsNames Adding
News Summary - Two more days to add name to voter list
Next Story