Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.പി സ്ഥാനം...

എം.പി സ്ഥാനം മോഹിച്ചല്ല ബി.ഡി.ജെ.എസ്​ ഉണ്ടാക്കിയത്​ –തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
എം.പി സ്ഥാനം മോഹിച്ചല്ല ബി.ഡി.ജെ.എസ്​ ഉണ്ടാക്കിയത്​ –തുഷാർ വെള്ളാപ്പള്ളി
cancel

പ​ന്ത​ളം: എം.​പി സ്ഥാ​നം മോ​ഹി​ച്ച​ല്ല ബി.​ഡി.​ജെ.​എ​സി​ന് രൂ​പം​ന​ൽ​കി​യ​തെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ​ന്ത​ളം എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ദ​ശ​വ​ത്സ​രാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​പി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​രെ​യും സ​മീ​പി​ച്ചി​ട്ടി​ല്ല. 
പാ​ർ​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ചി​ല​രു​ടെ സൃ​ഷ്​​ടി​യാ​ണി​തെ​ല്ലാം. ഒ​രു മു​ന്ന​ണി​യും സ​മു​ദാ​യ​ത്തെ സ​ഹാ​യി​ച്ചി​ട്ടി​ല്ല. എ​ൻ.​ഡി.​എ​യും ഇ​തി​ൽ വ്യ​ത്യ​സ്ത​മ​ല്ല. ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ന്നി​ല്ല. ഇ​ട​തു​മു​ന്ന​ണി പി.​ഡി.​പി​യെ സ​ഖ്യ​ക​ക്ഷി​യാ​യി ചേ​ർ​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

മൈ​ക്രോ​ഫി​നാ​ൻ​സി​​​െൻറ പേ​രി​ലും സ​മു​ദാ​യ​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ല​ർ. ഇ​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കു​മു​ണ്ട്. മൈ​ക്രോ​ഫി​നാ​ൻ​സി​ൽ​നി​ന്ന്​ ഒ​രു രൂ​പ​പോ​ലും യോ​ഗ​ത്തി​ന് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. 
ഇ​തി​നു വ്യ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ചി​ല യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മൈ​ക്രോ​ഫി​നാ​ൻ​സി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. മി​നി ഒാ​ഡി​റ്റോ​റി​യ​ത്തി​​​െൻറ ഉ​ദ്ഘാ​ട​ന​വും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റ്​ സി​നി​ൽ മു​ണ്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjdskerala newsTushar VellapallyBJPBJP
News Summary - Tushar Vellapalli on BJDS - Kerala news
Next Story