Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിൻ...

ട്രെയിൻ യാത്രക്കാരിയുടെ മാല കവർന്ന കേസിൽ ഒന്നരവർഷം തടവ്

text_fields
bookmark_border
court
cancel

കോട്ടയം: ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരിയുടെ നാലുപവന്‍ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിക്ക് ഒന്നരവര്‍ഷം തടവ്. ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴ താഴത്ത് വീട്ടില്‍ സിജു തോമസിനെയാണ്​ (32) കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്​ ഒന്ന് എം.സി. സനിത ശിക്ഷിച്ചത്​. പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ. പദ്​മകുമാര്‍ ഹാജരായി. 

നേവല്‍ ബേസിലെ എല്‍ഡി ക്ലര്‍ക്ക് നട്ടാശേരി കൊല്ലപ്പള്ളില്‍ കൃഷ്ണകുമാരിയുടെ മാലയാണ് 2015 ഏപ്രില്‍ 29ന് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ​െവച്ച് തട്ടിയെടുത്തത്. രാവിലെ 5.15ന് എറണാകുളത്തിനുള്ള  ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. മാലയുമായി റെയില്‍വേ തുരങ്കം ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പ്രതിയെ ഓടിച്ച്​  പിടികൂടുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTran TheftAccused SentencedKottayam court
News Summary - Tran Theft: Accused Sentenced in 1.5 Year in Kottayam -Kerala News
Next Story