Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരി റദ്ദാക്കി, പുണെ...

ശബരി റദ്ദാക്കി, പുണെ സൂപ്പർഫാസ്റ്റ്​; 13 മണിക്കൂർ വൈകി

text_fields
bookmark_border
Train service, indian railway
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്​​പ്ര​സ്​ (17230) ജ​ൻ​പ​ഥ്​ പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന്​ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്ച​യി​ലെ എ​റ​ണാ​കു​ളം-​പാ​റ്റ്​​ന എ​ക്സ്​​പ്ര​സും (22643) റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 11.55ന്​ ​പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം-​പു​ണെ വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്റ്റ്​ (22669) 13 മ​ണി​ക്കൂ​ർ വൈ​കി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​​ ഒ​രു മ​ണി​ക്കാ​ണ്​ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ യാ​ത്ര ആ​രം​ഭി​ച്ച​ത്.

ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന്​ ജൂ​ൺ 23ന്​ ​പു​റ​പ്പെ​ടേ​ണ്ട ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ർ വി​വേ​ക്​ വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ (15905) നോ​ർ​ത്ത്​ ​ഫ്രെ​ണ്ടി​യ​ർ റെ​യി​ൽ​വേ​യി​ലെ ജ​മു​നാ​മു​ഖ്​-​ജു​ഗി​ജാ​ൻ സെ​ക്ഷ​നി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി.

സൗ​ത്ത്​-​ഈ​സ്റ്റ്​ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ സി​ഗ്​​ന​ൽ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച​യി​ലെ തി​രു​നെ​ൽ​വേ​ലി-​ബി​ലാ​സ്പൂ​ർ വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്റ്റ്​ (22620), ജൂ​ൺ 21ലെ ​ബി​ലാ​സ്​​പൂ​ർ-​തി​രു​നെ​ൽ​വേ​ലി വീ​ക്ക്​​ലി സൂ​പ്പ​ർ​ഫാ​സ്റ്റ്​ (22619) എ​ന്നി​വ റ​ദ്ദാ​ക്കി.

എ​ക്സി​ക്യൂ​ട്ടി​വ്​ അ​ഞ്ച്​ ദി​വ​സം ​ഷൊ​ർ​ണൂ​ർ വ​രെ

തി​ര​വ​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ്​ (16307) ജൂ​ൺ 23, 24, 26, 28, 29 തീ​യ​തി​ക​ളി​ൽ (അ​ഞ്ചു​ദി​വ​സം) ഷൊ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ. ഷൊ​ർ​ണൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള സ​ർ​വി​സാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പൂ​ങ്കു​ന്നം യാ​ർ​ഡി​ൽ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച​യി​ലെ ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി ഗു​രു​വാ​യൂ​രി​ന്​ പ​ക​രം തൃ​ശൂ​രി​ൽ​നി​ന്നാ​ണ്​ യാ​ത്ര ആ​രം​ഭി​ക്കു​ക.

ട്രെ​യി​നു​ക​ൾ വൈ​കി​ പുറപ്പെടും

തി​രു​വ​ന​ന്ത​പു​രം: ചെ​ന്നൈ ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ട്രാ​ക്ക്​ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ട്​ ട്രെ​യി​നു​ക​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ക്കു​ന്ന​ത്​ വൈ​കും. ബം​ഗ​ളൂ​രു-​ക​ന്യാ​കു​മാ​രി ഐ​ല​ന്‍റ്​ എ​ക്സ്​​പ്ര​സ്​ (16526) ജൂ​ൺ 20, 21, 24 തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​റും 45 മി​നി​റ്റും വൈ​കി രാ​ത്രി 9.55നേ ​പു​റ​പ്പെ​​ടൂ. ജൂ​ൺ 22ന്​ ​പു​റ​പ്പെ​ടാ​ൻ ര​ണ്ട്​ മ​ണി​ക്കൂ​ർ വൈ​കും. ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം സൂ​പ്പ​ർ​ഫാ​സ്റ്റ്​ (12684 ) ജൂ​ൺ 20ന്​ ​മൂ​ന്ന്​ മ​ണി​ക്കൂ​റും 30 മി​നി​റ്റും വൈ​കി രാ​ത്രി 10.30നാ​ണ്​ യാ​ത്ര തു​ട​ങ്ങു​ക. 21ന്​ ​ര​ണ്ട്​ മ​ണി​ക്കൂ​ർ 55 മി​നി​റ്റ്​​ വൈ​കി രാ​ത്രി 9.55നും.

​സേ​ലം ജ​ങ്​​ഷ​നി​ലെ ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​​ളെ തു​ട​ർ​ന്ന്​ ജൂ​ൺ 20, 26 തീ​യ​തി​ക​ളി​ലെ ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്​ വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ (13352) മൂ​ന്ന്​ മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ ഒ​മ്പ​തി​നാ​ണ്​ യാ​ത്ര ആ​രം​ഭി​ക്കു​ക. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി ജൂ​ൺ20, 27 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ മൂ​ന്ന്​ മ​ണി​ക്കൂ​ർ വൈ​കി ഉ​ച്ച​ക്ക്​ 12.10നാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ക. നാ​ഗ​ർ​കോ​വി​ൽ ജ​ങ്​​ഷ​ൻ-​മും​ബൈ എ​ക്സ്​​പ്ര​സ്​ (16340) ജൂ​ൺ 20, 27 തീ​യ​തി​ക​ളി​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ എ​ട്ടി​നേ യാ​ത്ര ആ​രം​ഭി​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train latetrain timings
News Summary - train timings
Next Story