Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ ഡ്രൈവറെ മർദിച്ച...

ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ മുന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ മുന്നു പേർ അറസ്റ്റിൽ
cancel
camera_alt

1. സമൂഹമാധ്യമത്തിൽ നിറഞ്ഞ മർദനത്തിന്റെ ചിത്രം 2. മർദനമേറ്റ സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

കട്ടപ്പന: നടുറോഡിൽ ഓട്ടോ ഡ്രൈവറെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട്​ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ് (56), കട്ടപ്പന കൊല്ലത്തോട്ട് ബാബു ഫ്രാൻസിസ് (41), കട്ടപ്പന വാലേപ്പറമ്പിൽ ഉസ്‌റ സുരേഷ് (51) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.

കട്ടപ്പന മുണ്ടുനടയ്ക്കൽ സുനിൽ കുമാറിനാണ് മർദനമേറ്റത്. കട്ടപ്പന ബി.എസ്.എൻ.എൽ ഓഫിസിന്​ സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അതിർത്തി തർക്കത്തെതുടർന്ന് പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. വടി കൊണ്ടാണ്​ തല്ലിയത്​.

സാരമായി പരിക്കേറ്റ സുനിൽകുമാറിനെ ആദ്യം കട്ടപ്പന താലൂക്ക്​ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നടുറോഡിൽ നിരവധി പേരുടെ മുന്നിൽ നടന്ന മർദനത്തിന്‍റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച രാത്രി തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

അറസ്റ്റിലായവർക്കെതിരെ വധശ്രമത്തിനുൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കട്ടപ്പന എസ്.ഐ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedauto drivercrime
News Summary - Three persons were arrested in the case of beating up the auto driver in kattappana
Next Story