Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ ബസുകളിലെ ബാറ്ററി...

സ്കൂൾ ബസുകളിലെ ബാറ്ററി മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
theft
cancel
camera_alt

ബാ​റ്റ​റി മോ​ഷ​ണ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

ഇ​ര​വി​പു​രം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തെ ഇ​ര​വി​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. മ​യ്യ​നാ​ട് സ്കൂ​ൾ ബ​സു​ക​ളി​ൽ 0നി​ന്ന് ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പീ​ടി​ക തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​കി​ട​ന്ന വ​യോ​ധി​ക​യെ ക​ട​ത്തി​കൊ​ണ്ടു​പോ​യ ശേ​ഷം ഉ​പേ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്.

മ​യ്യ​നാ​ട് താ​ന്നി സു​നാ​മി ഫ്ലാ​റ്റി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 19ൽ ​മ​ണി​ക​ണ്ഠ​ൻ, ത​ട്ടാ​മ​ല പി​ണ​ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പം തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​ന​സ്, ഓ​യൂ​ർ മി​യ​ന​യി​ൽ റാ​ഷി​ന മ​ൻ​സി​ൽ റാ​ഷി​ദ്, ഉ​മ​യ​ന​ല്ലൂ​ർ പാ​ർ​ക്ക്മു​ക്ക് മാ​മ്പ​ഴ​ത്ത് വി​ള വീ​ട്ടി​ൽ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ളി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കൊ​ല്ലം ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ലെ നാ​ലു വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ര​ണ്ട്​ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ നി​ന്നും ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ച​ത്. പ​രി​സ​ര​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ വി​വ​രം വെ​ളി​പ്പെ​ട്ട​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ റാ​ഷി​ദ് കൊ​ട്ടി​യ​ത്ത് നി​ന്ന് വി​ക​ലാം​ഗ​യാ​യ വ​യോ​ധി​ക​യെ പെ​ട്ടി ഓ​ട്ടോ​യി​ൽ എ​ടു​ത്തു​കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യാ​ണ്. പ്ര​ദേ​ശ​ത്തെ 35 ഓ​ളം സി.​സി ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ മ​ത്സ്യം വി​ൽ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്ടി ഘ​ടി​പ്പി​ച്ച വാ​ഹ​നം​ക​ട​ന്നു പോ​കു​ന്ന​തും സു​നാ​മി ഫ്ലാ​റ്റി​ലെ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും ക​ണ്ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 19ന് ​താ​ഴെ ഈ ​മീ​ൻ പെ​ട്ടി ക​ണ്ടെ​ത്തു​ക​യും അ​തി​നു​ള്ളി​ൽ ബാ​റ്റ​റി​യി​ൽ ഒ​ഴി​ക്കു​ന്ന ദ്രാ​വ​ക​ത്തി​ന്‍റെ അം​ശ​വും വാ​ഷ​റും ക​ണ്ടെ​ത്തി. സ​മീ​പ​ത്താ​യി വാ​ഹ​ന​വു​മു​ണ്ടാ​യി​രു​ന്നു. ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് മ​ണി​ക​ണ്ഠ​നെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. കു​റ്റം സ​മ്മ​തി​ച്ച മ​ണി​ക​ണ്ഠ​ൻ മ​റ്റ് വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ബാ​റ്റ​റി​ക​ൾ ഇ​വ​രി​ൽ നി​ന്നും വാ​ങ്ങു​ന്ന ഉ​മ​യ​ന​ല്ലൂ​രി​ന് സ​മീ​പം പ​ട​നി​ല​ത്തു​ന്ന ഷാ​ജ​ഹാ​നെ​യും പി​ടി​കൂ​ടി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റു പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ​ക്ക്​ സ​മീ​പ​ത്തു നി​ന്ന് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

ഇ​ര​വി​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​വി​നെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ അ​ജേ​ഷ്, ഉ​മേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നീ​ഷ്, സു​മേ​ഷ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftSchool BusesSuspects arrested
News Summary - Theft of batteries in school buses: Suspects arrested
Next Story