Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്നിധാനം ഒരുങ്ങി;...

സന്നിധാനം ഒരുങ്ങി; മകരവിളക്ക് ഇന്ന്

text_fields
bookmark_border
sabarimala
cancel

ശ​ബ​രി​മ​ല: ശ​ര​ണ​മ​ന്ത്ര​ങ്ങ​ൾ ഉ​രു​ക്ക​ഴി​ച്ച് കാ​ത്തി​രു​ന്ന ഭ​ക്ത​ജ​ന ല​ക്ഷ​ങ്ങ​ൾ​ക്ക് സാ​യൂ​ജ്യ​മേ​കി ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് മ​ക​ര​വി​ള​ക്ക്. മ​ക​ര​സം​ക്ര​മ സ​ന്ധ്യ​ക്ക്​ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കേ സ​ന്നി​ധാ​ന​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ത​മ്പ​ടി​ച്ച തീ​ർ​ഥാ​ട​ക ല​ക്ഷ​ങ്ങ​ൾ മ​ക​ര​ന​ക്ഷ​ത്ര​വും പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ തെ​ളി​യു​ന്ന മ​ക​ര​ജ്യോ​തി​യും ദ​ർ​ശി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. മ​ക​ര​വി​ള​ക്കി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബിം​ബ ശു​ദ്ധി​ക്രി​യ​ക​ള്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​പൂ​ജ​ക്കു​ ശേ​ഷം ന​ട​ന്നു.

മ​ക​ര​വി​ള​ക്ക് ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടി​ന് ന​ട​തു​റ​ക്കും. 2.46നാ​ണ് മ​ക​ര​സം​ക്ര​മ പൂ​ജ. പ​തി​വു പൂ​ജ​ക​ള്‍ക്കു​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ന​ട തു​റ​ക്കു​ക. തു​ട​ര്‍ന്ന് തി​രു​വാ​ഭ​ര​ണം സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്കം ആ​രം​ഭി​ക്കും. 5.30ന് ​ശ​രം​കു​ത്തി​യി​ല്‍ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ ആ​ചാ​ര​പൂ​ർ​വം സ്വീ​ക​രി​ക്കും.

തു​ട​ര്‍ന്ന് ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന തി​രു​വാ​ഭ​ര​ണം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര്, മേ​ല്‍ശാ​ന്തി പി.​എ​ന്‍. മ​ഹേ​ഷ് ന​മ്പൂ​തി​രി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും. 6.30ന് ​തി​രു​വാ​ഭ​ര​ണം ചാ​ര്‍ത്തി​യു​ള്ള ദീ​പാ​രാ​ധ​ന ന​ട​ക്കും. ദീ​പാ​രാ​ധ​ന​യോ​ടൊ​പ്പം​ത​ന്നെ കി​ഴ​ക്കു​തെ​ക്ക് ദി​ക്കി​ൽ മ​ക​ര​ന​ക്ഷ​ത്രം ഉ​ദി​ച്ചു​യ​രും. ഇ​തി​നു​പി​ന്നാ​ലെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ മ​ക​ര​ജ്യോ​തി തെ​ളി​യും. തു​ട​ര്‍ന്ന് രാ​ത്രി 11ന്​ ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട​യ​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakaravilakkuSabarimala NewsKerala News
News Summary - The sannidanam is ready- makaravilaku on monday
Next Story