Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന്യൂനപക്ഷ വകുപ്പ്...

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന്​ പിന്നിൽ സഭകളുടെ സമ്മർദമെന്ന്​ സൂചന

text_fields
bookmark_border
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന്​ പിന്നിൽ സഭകളുടെ സമ്മർദമെന്ന്​ സൂചന
cancel

കോഴിക്കോട്: ഒന്നാം പിണറായി സർക്കാറിൽ കെ.ടി. ജലീൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ സർക്കാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന്​ ഏറക്കുറെ ഉറപ്പായിരുന്നു.​ എന്നാൽ, വെള്ളിയാഴ്​ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്​തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കു​േമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്​ത്​ അംഗമായ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന്​ ഉറപ്പായിരിക്കേയാണ്​ അപ്രതീക്ഷിത നീക്കം. ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്​, ഹജ്ജ്​ തീർഥാടനം, പോസ്റ്റ്​ ആൻഡ്​ ടെലഗ്രാഫ്​, റെയിൽവേ എന്നീ വകുപ്പുകളാണ്​ ഇപ്പോൾ അബ്ദുറഹ്മാനുള്ളത്​. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ്​ റെയിൽവേയുടെ ചുമതല നൽകിയത്​. അബ്​ദുറഹ്​മാന്​ കായികം മാത്രമാണ് ഇപ്പോൾ പ്രധാന വകുപ്പായി ലഭിച്ചിട്ടുള്ളത്. ഔദ്യോഗികമായി വകുപ്പുകളുടെ പ്രഖ്യാപനമായതോടെ നേരത്തേ നിശ്ചയിച്ചതിൽനിന്ന്​ വി. അബ്ദുറഹ്‌മാന്‍റെ വകുപ്പിൽ മാത്രമേ മാറ്റങ്ങളുണ്ടായിട്ടുള്ളൂ.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിനും വകുപ്പുമന്ത്രിയായ ജലീലിനും എതിരെ ചില കോണുകളിൽനിന്ന്​ വിമർശനങ്ങൾ ഉയർന്നിരുന്നു. ഫണ്ട്‌ വിതരണത്തിൽ വിവേചനമുണ്ടെന്ന് അന്ന് ക്രൈസ്തവ സഭകൾ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ, തുടർഭരണം കിട്ടിയതോടെ സഭകളുടെ ആവശ്യം മുൻനിർത്തി​ ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുഖ്യമന്ത്രി ​നേരിട്ട്​ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ്​ സൂചന.


2008ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതു മുതൽ മുസ്​ലിം വിഭാഗത്തിന്‍റെ കുത്തകയായിരിക്കുകയാണെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതിയുടെ സിംഹഭാഗവും മുസ്​ലിം വിഭാഗത്തിലേക്ക് ഒതുങ്ങിക്കൂടി‍യെന്നും കെ.സി.വൈ.എം ആരോപണമുന്നയിച്ചിരുന്നു. പുതിയ സർക്കാർ വരു​േമ്പാൾ ന്യൂനപക്ഷ വകുപ്പ്​ മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ശിപാർശ വെക്കണമെന്ന്​ കെ.സി.വൈ.എം താമരശ്ശേരി രൂപത സെക്രട്ടറി അഭിലാഷ്​ കുടിപ്പാറ സംസ്​ഥാന ഭാരവാഹികൾക്ക്​ എഴുതിയ കത്ത്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

80:20 എന്ന രീതിയിൽ സ്കോളർഷിപ്പുകളെ പാർശ്വവൽകരിച്ചു, സാമ്പത്തിക സംവരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, മുസ്​ലിം വിഭാഗത്തിലെ വിധവകൾ, മത അധ്യാപകർ, പെൺകുട്ടികൾ തുടങ്ങിയവർക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി ന്യൂനപക്ഷ വകുപ്പിനെ ഒരു വിഭാഗത്തിന് തീറെഴുതി കൊടുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളും കെ.സി.വൈ.എം ഉന്നയിക്കുന്നു.


ന്യൂനപക്ഷ വകുപ്പ്​ കാലങ്ങളായി കൈകാര്യം ചെയ്​തവരിൽനിന്ന്​ കടുത്ത വിവേചനം നേരിട്ടതിനാൽ വകുപ്പ്​ സി.പി.എമ്മിൽനിന്നോ ​ക്രൈസ്​തവ സമൂഹത്തിൽനിന്നോ ഉള്ള മന്ത്രിയെ ഏൽപിക്കണമെന്നാണ്​​ കത്തോലിക്ക കോൺഗ്രസും ആവശ്യമുന്നയിച്ചത്​​. ബജറ്റിലൂടെ കേന്ദ്രസർക്കാർ പൊതുഖജനാവിൽനിന്നും അനുവദിക്കുന്ന പദ്ധതി തുകയും സംസ്​ഥാന സർക്കാർ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്‍റെ പിൻബലത്തിൽ സ്വന്തമാക്കു​േമ്പാൾ ക്രൈസ്​തവർ പിന്തള്ളപ്പെടുകയാണെന്നും കത്തോലിക്ക കോൺഗ്രസ്​ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v abdurahmanldf govtPinarayi VijayanPinarayi 2.0Minority Department
News Summary - The pressure of the churches was behind the takeover of the Minority Department by the Chief Minister
Next Story