Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോർട്ട് കൊച്ചിയിൽ...

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ജെട്ടി തകർന്നു; ബോട്ടിനായി തിരച്ചിൽ തുടങ്ങി

text_fields
bookmark_border
fishing boat
cancel

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ ബോട്ടുകൾ അടുക്കുന്ന ജെട്ടി തകർന്നു. പുലർച്ചെ നാലു മണിയോടെ ഫോർട്ട് കൊച്ചി കമാലക്കടവിലാണ് സംഭവം. ബോട്ട് ഇടിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ ഇറക്കാനായി ജെട്ടിയിലേക്ക് എത്തിയപ്പോൾ ബോട്ടിന്‍റെ മുകൾഭാഗം ഇടിച്ചാണ് കെട്ടിടത്തിന്‍റെ മേൽകൂരയും തൂണും തകർന്നത്. ഇടിച്ച ഉടൻ തന്നെ പ്രദേശത്ത് നിന്ന് ബോട്ട് നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇടിച്ച മത്സ്യബന്ധന ബോട്ടിനായി പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും തിരച്ചിൽ ആരംഭിച്ചു. മത്സ്യബന്ധന ബോട്ട് യാത്രാ ബോട്ടുകൾക്ക് വേണ്ടിയുള്ള ജെട്ടിയിൽ അടുപ്പിക്കാൻ അനുമതിയില്ല. ഇത് ലംഘിച്ചാണ് രാത്രിയിൽ മത്സ്യബന്ധന ബോട്ട് യാത്രാ ജെട്ടിയിൽ അടുപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishing boatcollidedFort Kochi jetty
News Summary - The passenger jetty at Fort Kochi was damaged after a fishing boat collided with it
Next Story