Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി ജയിക്കണമെന്ന്​...

പിണറായി ജയിക്കണമെന്ന്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നു -രാഹുൽ ഈശ്വർ​

text_fields
bookmark_border
rahul easwar
cancel

​കൊച്ചി: പിണറായി വിജയൻ ജയിക്കണമെന്നും എൽ.ഡി.എഫിന്​ ഭരണത്തുടർച്ച ലഭിക്കണ​മെന്നുമാണ്​ തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന്​ രാഹുൽ ഈശ്വർ. മീഡിയവൺ ചാനൽ ചർച്ചയിലാണ്​ ഹിന്ദു വലതുപക്ഷ ആശയക്കാരൻ കൂടിയായ രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്​.

''ഈ ഇലക്​ഷനിൽ പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ്​ തകരണമെന്നും ആഗ്രഹിക്കുന്നവരാണ്​ തീവ്ര ഹിന്ദു വലതുപക്ഷത്ത്​ നിൽക്കുന്ന ആളുകൾ. കോൺഗ്രസ്​ മുക്​തമായ കേരളവും ഭാരതവും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക്​ സ്​പേസ്​ ഉള്ളൂവെന്ന്​ ഇവർ കരുതുന്നു. അതിന്​ ശേഷം ആദ്യം നായർ -നസ്രാണി കോമ്പിനേഷനും പിന്നീട്​ നായർ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നുമാണ്​ ആഗ്രഹം. ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ബാലശങ്കർ അടക്കമുള്ളവർ പറയുന്നതാണ്​ ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതൽ എതിർക്കുന്നവർ പോലും പിണറായി ജയിക്കണമെന്നും കോൺഗ്രസിന്‍റെ സ്​പേസ്​ ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. ​ അതാണ്​ കേരളത്തിലെ രാഷ്​ട്രീയ സത്യം. ഇതെല്ലാവർക്കും അറിയുന്ന കാര്യമാണ്​. തിരിച്ച്​ ഇടതുപക്ഷത്തിരിക്കുന്നവർക്കും ഇതുതന്നെയാണ്​ ആഗ്രഹം. നാലഞ്ച്​ സീറ്റ്​ അപ്പുറത്തേക്ക്​ (ബി.ജെ.പിയിലേക്ക്​) പോയാലും കുഴപ്പമില്ല. കോൺഗ്രസിന്‍റെ സ്​പേസും വോട്ടുകളും, വിശിഷ്യാ നായർ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട്​ പോയാൽ തങ്ങൾക്ക്​ വീണ്ടും ഭരണത്തുടർച്ച കിട്ടുമെന്ന്​ കരുതുന്നവരാണ്​ അവർ -രാഹുൽ ഈശ്വർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayirahul easwarrssassembly election 2021cpm
News Summary - The extreme right wing Hindu wants Pinarayi's win - Rahul Ishwar
Next Story