ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളെ തിരിച്ചെത്തിക്കാൻ നികുതിയിളവ്
text_fieldsതിരുവനന്തപുരം: വർധിച്ച നികുതി കാരണം രജിസ്ട്രേഷനായി സംസ്ഥാനം വിടുന്ന ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങളെ തിരിച്ചെത്തിക്കാന്‍ നികുതി ഇളവ്. ഓള് ഇന്ത്യ പെര്‍മിറ്റ് എടുക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാറിന് ഒരുവര്‍ഷത്തേക്ക് മൂന്നുലക്ഷം രൂപയും രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്ത് റോഡ് നികുതിയും അടക്കണമെന്നാണ് വ്യവസ്ഥ.
കേരളത്തില്‍ റോഡ് നികുതി കൂടുതലായതിനാല്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍വരെ നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് നികുതി നഷ്ടത്തോടൊപ്പം രജിസ്ട്രേഷൻ ഫീസിനത്തിലും ഫിറ്റ്നസ് ടെസ്റ്റ് ഫീസിനത്തിലും നഷ്ടം വരുത്തിയിരുന്നു.
ഇവരെ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡ് നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരും. പൊതുവാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തെ നികുതിയുടെ 30 ശതമാനവും സ്വകാര്യവാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ച് ബാധ്യത ഒഴിവാക്കും. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള നികുതിയിലും ഇളവ്
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഓള് ഇന്ത്യ പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് മൂന്നുമാസത്തെ നികുതി ഈടാക്കിയിരുന്നത് ഏഴുദിവസമായി കുറച്ചു. ഉദാഹരണത്തിന് 40 സീറ്റ് ബസ് ഒരുതവണ സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ 1.20 ലക്ഷം രൂപ ഈടാക്കിയിരുന്നിടത്ത് 12,000 രൂപ നികുതി നല്കിയാല് മതി. ഓള് ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ ഒരു തവണ സംസ്ഥാനത്തേക്ക് പ്രവേശിച്ചാലും മൂന്നുമാസത്തെ നികുതി നല്‍കണമെന്നായിരുന്നു നിലവിലെ വ്യവസ്ഥ. പകരം ഏഴുദിവസത്തേക്ക് നികുതി അടച്ച് പെര്‍മിറ്റ് എടുക്കാം.
ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്ന ബസുകളിൽ നിന്ന് ഓരോ മാസത്തെ നികുതി ഈടാക്കും. സ്ഥിരമായി സർവിസ് നടത്തുന്ന വാഹനങ്ങളിൽ നിന്ന് ത്രൈമാസ നികുതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.