Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ ടാങ്കർ...

ആലുവയിൽ ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു 

text_fields
bookmark_border
ആലുവയിൽ ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു 
cancel

ആലുവ: ടാങ്കർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലുവ കിഴക്കേദേശം സ്വദേശി മൈക്കിളാണ് (75) മരിച്ചത്. ദേശീയപാതയിൽ ആലുവ പറവൂർ കവലയിൽ രാവിലെ 11.15നാണ് അപകടമുണ്ടായത്.  

മണപ്പുറം ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറിയതാണ് മൈക്കിൾ. എന്നാൽ, ഈ സമയം അങ്കമാലി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് യാത്ര തുടരാനുള്ള സിഗ്‌നലായിരുന്നു. ഇതുപ്രകാരം മുന്നോട്ടെടുത്ത ടാങ്കർ ലോറിയാണ് ഇടിച്ചത്. 

ഇടിയെ തുടർന്ന് റോഡിൽ വീണ മൈക്കിളിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvakerala newsmalayalam newstanker lorry accident
News Summary - tanker lorry hit bike traveller dead in aluva -kerala news
Next Story