Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐ നിലപാടിൽ...

സി.പി.ഐ നിലപാടിൽ തനിക്ക് വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റ്​ -മന്ത്രി സുനിൽകുമാർ

text_fields
bookmark_border
സി.പി.ഐ നിലപാടിൽ തനിക്ക് വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റ്​ -മന്ത്രി സുനിൽകുമാർ
cancel

തൃശൂർ: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടിൽ തനിക്ക് വിയോജിപ്പുണ്ടെന്ന പ്രചാരണം തെറ്റാണെന്ന്​ മന്ത്രി വി.എസ്. സുനിൽ കുമാർ. പാർട്ടി സെക്രട്ടറി വിശദീകരിച്ചതുതന്നെയാണ് ത​​െൻറയും നിലപാട്​. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിൽ തപ്പാൻ ആരും ശ്രമിക്കരുതെന്ന്​ മന്ത്രി പറഞ്ഞു.

സാധാരണവും അസാധാരണവുമായ സംഭവങ്ങൾ രാഷ്​​ട്രീയത്തിൽ പതിവാണ്. സമാന്തര മന്ത്രിസഭ യോഗം ചേർന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പില്ല. അദ്ദേഹത്തിന്  എന്തുവേണമെങ്കിലും പറയാം. യു.ഡി.എഫി​​െൻറ ഭരണകാലത്ത് സമാന്തര കാബിനറ്റ് ചേർന്നിട്ടുണ്ടാകാം. മുഖ്യമന്ത്രിയിലുള്ള സി.പി.​െഎയുടെ വിശ്വാസത്തിൽ കോട്ടം തട്ടിയിട്ടില്ല. സി.പി.ഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം നഷ്​ടപ്പെട്ടിട്ടില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഇല്ലാതായിട്ടുമില്ല. 

രണ്ട്​ പാർട്ടികൾക്ക്​ സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായമുണ്ടാകും. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ട്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി  മുന്നോട്ടുപോകും. പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി സി.പി.ഐ കൊടുത്തിട്ടില്ല. അവർക്ക് പരസ്പരം തല്ലാൻ ധാരാളം വടിയുണ്ട്​. വടി വാങ്ങാൻ ഒഴിഞ്ഞ കൈകൾ അവർക്കില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് പ്രതിപക്ഷം  ശ്രമിക്കുന്നതെന്നും​ മന്ത്രി പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandyv s sunil kumarcpm cpi clashmalayalam news
News Summary - sunil kumar -Kerala news
Next Story