Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷക​െൻറ ആത്​മഹത്യ:...

കർഷക​െൻറ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ്​ ​െകെക്കൂലി ആവശ്യ​പ്പെ​െട്ടന്ന്​ ഭാര്യ

text_fields
bookmark_border
കർഷക​െൻറ ആത്​മഹത്യ: വില്ലേജ്​ അസിസ്​റ്റൻറ്​ ​െകെക്കൂലി ആവശ്യ​പ്പെ​െട്ടന്ന്​ ഭാര്യ
cancel

പേരാ​മ്പ്ര: ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതി​െന തുടർന്ന്​ വില്ലേജ്​ ഒാഫീസിൽ തൂങ്ങി മരിച്ച കർഷകനോട്​ ​​വില്ലേജ്​ അസിസ്​റ്റൻറ്​ ​െകെക്കൂലി ആവശ്യ​പ്പെട്ടിരുന്നതായി കർഷക​​​െൻറ ഭാര്യ മോളി. ഭൂനികുതി സ്വീകരിക്കണമെങ്കിൽ ​െകെക്കൂലി നൽകണമെന്ന്​ പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ്​ ജോയ്​ ശ്രമിച്ചിരുന്നത്​. എന്നാൽ വില്ലേജ്​ അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പനക്ക്​ സാധിച്ചില്ല. ഇതി​​​െൻറ മനോവിഷമമാണ്​ മരണത്തിനിടയാക്കിയതെന്ന്​ ഭാര്യ പറഞ്ഞു. 

മരണത്തിനുത്തരവാദികൾ റവന്യൂ ഉദ്യോഗസ്​ഥരാണെന്ന്​ ജോയിയു​െട സഹോദരൻ ആരോപിച്ചു.  1955 മുതൽ ​െകെവശം ​െവച്ചനുഭവിക്കുന്ന ഭൂമിയാണ്​. രണ്ടു വർഷം മുമ്പ്​ വരെ കരം സ്വീകരിച്ചിരുന്നു. രണ്ടു വർഷം മുമ്പ്​ ഭൂമി ഭാര്യയുടെ പേരിലേക്ക്​ മാറ്റിയിരുന്നു. അതിനു ശേഷം കരം സ്വീകരിക്കാൻ അധികൃതർ തയാറായില്ല. കൈയേറ്റഭൂമിയാ​െണന്നും മറ്റും ആരോപിച്ചു. എന്നാൽ സ്​ഥലം ഒന്നു വന്നു നോക്കാൻ പോലും തയാറായില്ലെന്നും ജോയിയു​െട കുടുംബം ആരോപിച്ചു.

ചെ​മ്പ​നോ​ട സ്വ​ദേ​ശി കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ ജോ​യി എ​ന്ന തോ​മ​സി​നെ​യാ​ണ് ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫി​സി​​​​​​െൻറ ഗ്രി​ല്ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. കലക്​ടറെത്താതെ മൃതദേഹം മാറ്റാൻ തയാറല്ലെന്ന നിലപാടിലാണ്​ നാട്ടുകാർ.  

അതേസമയം, സംഭവത്തെ കുറിച്ച്​ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ കലക്​ടറോട്​ ആവശ്യ​െപ്പട്ടിട്ടുണ്ടെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കുടുംബത്തിന്​ നഷ്​ടപരിഹാരം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കുമെന്നും മന്ത്രി സ്വകാര്യ ചാനലിനോട്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officefarmer suiciderevanuevillage assisstant
News Summary - suicide ai village office: village assisstant want bribe
Next Story