Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കേസ്​:...

സോളാർ കേസ്​: ഉമ്മൻചാണ്ടിയെ വിശ്വസിക്കാനാവില്ലെന്ന്​ ശ്രീധരൻ പിള്ള

text_fields
bookmark_border
സോളാർ കേസ്​: ഉമ്മൻചാണ്ടിയെ വിശ്വസിക്കാനാവില്ലെന്ന്​ ശ്രീധരൻ പിള്ള
cancel

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടി പറയുന്നത് പെട്ടെന്ന് വിശ്വസിക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്​ ശ്രീധരൻ പിള്ള. കമ്മീഷന് മുൻപിൽ പറയാത്ത കാര്യങ്ങളാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്​. കഴുത്തിൽ കുരുക്ക് മുറുകുമെന്നായപ്പോഴാണ് പുതിയ കാര്യങ്ങൾ പറയുന്നതെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

സോളാർ കേസിൽ സരിതയുടെ കത്ത് 21 ൽ നിന്ന് 25 പേജ് ആയതിന് പിന്നിൽ കെ.ബി ഗണേഷ്കുമാറാണെന്ന്​ ഉമ്മൻചാണ്ടി മൊഴി നൽകിയിരുന്നു. കത്തിൽ നാലു പേജുകൾ ഗണേഷ്​​ കുമാറാണ്​ എഴുതിച്ചേർത്ത​തെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മൊഴി. ഇതിന്​ പിന്നാലെയാണ്​ ശ്രീധരൻ പിള്ള ഉമ്മൻചാണ്ടിക്കെതിരെ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casekerala newsommen chandimalayalam newsP.S Sreedharan pilla
News Summary - Sridharan pilla on solar scam-Kerala news
Next Story