You are here

സോളാർ: സരിത കോയമ്പത്തൂർ കോടതിയിൽ ഹാജരായി

20:54 PM
07/12/2017
saritha
കോയമ്പത്തൂർ: സോളാർ തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ട്​ സരിത നായർ വ്യാഴാഴ്​ച കോയമ്പത്തൂർ ആറാമത്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​​ കോടതിയിൽ ഹാജരായി. സോളാർ പാനൽ നിർമിച്ചുതരാമെന്ന്​ പറഞ്ഞ്​ ബിജു രാധാകൃഷ്​ണൻ, സരിത നായർ, മാനേജർ രവി എന്നിവർ ചേർന്ന്​ 26 ലക്ഷം രൂപയുടെ തട്ടിപ്പ്​ നടത്തിയതായാണ്​ കേസ്​. സരിത നായർ, രവി എന്നിവർ ഹാജരായി. സാക്ഷികളെത്തിയിരുന്നില്ല. തുടർന്ന്​​ മജിസ്​ട്രേറ്റ്​​​ രാജവേൽ വിചാരണ ഡിസംബർ 14​ലേക്ക്​ മാറ്റി. 

COMMENTS