You are here

ഷുഹൈബ്​ വധം: സതീ​ശൻ പാ​ച്ചേനിയുടെ ഉപവാസം ഇന്ന്​ 

08:41 AM
14/02/2018
shuhaib
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എസ്.വി ഷുഹൈബി​​െൻറ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. സംഭവത്തിൽ യഥാർത്ഥ പ്രതികളെ  പിടികൂടുന്നതിൽ പൊലീസ് അനാസ്ഥകാണിക്കുന്നുവെന്നാരോപിച്ച് സി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി കലക്ട്രേററിനു മുന്നിൽ ഇന്ന് രാവിലെ മുതൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്ന് കണ്ണൂരിലെത്തും.

COMMENTS