Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിന്തൽമണ്ണയിൽ ലീഗ്​...

പെരിന്തൽമണ്ണയിൽ ലീഗ്​ ഒാഫിസ്​ അടിച്ചുതകർത്തു; 31 പേർക്ക്​ പരിക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണയിൽ ലീഗ്​ ഒാഫിസ്​ അടിച്ചുതകർത്തു; 31 പേർക്ക്​ പരിക്ക്​
cancel

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്​നിക്കിൽ വിദ്യാർഥികൾക്ക്​ നേരെയുണ്ടായ മർദനത്തെ തുടർന്ന്​​ പെരിന്തൽമണ്ണ മണ്ഡലം മുസ്​ലിം ലീഗ്​ ഒാഫിസ്​ അടിച്ചുതകർത്തു. തുടർന്നുണ്ടായ സംഘർഷാവസ്​ഥയിൽ പൊലീസ്​ ലാത്തിവീശി. അഞ്ച്​ മണിക്കൂർ നേരം നഗരത്തെ മുൾമുനയിൽ നിർത്തിയ സംഘർഷാവസ്​ഥക്ക്​ ​രാത്രിയിലും അയവ്​ വന്നിട്ടില്ല. കല്ലേറിലും അടിപിടിയിലും അധ്യാപകനും വിദ്യാർഥികളുമടക്കം 31 പേർക്ക്​ പരി​ക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ച്​  പെരിന്തല്‍മണ്ണ താലൂക്കിൽ ചൊവ്വാഴ്​ച ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്​തു. ജില്ല തലത്തിൽ ഹർത്താൽ ആചരിക്കാനാണ്​ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്ന്​ മാറ്റുകയായിരുന്നു. തിങ്കളാഴ്​ച ഉച്ച മുതൽ പെരിന്തൽമണ്ണ നഗരത്തിൽ ഹർത്താൽ ആചരിച്ചിരുന്നു.

രാവിലെ പത്തരയോടെയാണ്​ പോളിയിൽ നൂറോളം വരുന്ന സംഘം അതിക്രമിച്ചുകയറി അക്രമം നടത്തിയത്​. സംഭവത്തിൽ 15 എസ്​.എഫ്​.െഎ പ്രവർത്തകർക്ക്​ പരിക്കേറ്റു. കല്ലേറിൽ അധ്യാപകന്​ തലക്ക്​ മുറിവേറ്റു. കെട്ടിടത്തി​​​െൻറ ജനൽ ചില്ലുകളും വാഹനങ്ങളും അടിച്ചു​തകർത്ത്​ അതിക്രമം നടത്തിയവർ പുറമേനിന്നുള്ളവരാണെന്ന്​ എസ്​.എഫ്​.​െഎ ആരോപിച്ചു. വെള്ളിയാഴ്​ച പോളിയിൽ എം.എസ്​.എഫ്​ യൂനിറ്റ്​ രൂപവത്​കരിച്ച്​ കൊടി നാട്ടിയിരുന്നു. കൊടി പിറ്റേന്ന്​ നശിപ്പിച്ച നിലയിൽ കണ്ടെത്തി.​ ഇതാണ്​ അക്രമത്തിന്​ കാരണ​െമന്ന്​ പറയുന്നു. 

പോളിയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച്​ ആദ്യം റോഡ്​ ഉപരോധിച്ച എസ്.എഫ്​.​െഎ വിദ്യാർഥികൾ 12.30ഒാടെ വടികളുമായി പെരിന്തൽമണ്ണ ടൗണിലേക്ക്​ പ്രകടനമായി എത്തി. നഗരസഭ ആസ്​ഥാനത്തിനടുത്ത നിയോജക മണ്ഡലം മുസ്​ലിം ലീഗ്​ ഒാഫിസ്​ ഷട്ടർ തകർത്ത്​ കയറി ഉപകരണങ്ങൾ പൂർണമായും അടിച്ച്​ നശിപ്പിച്ചു. തുടർന്ന്​ മെയിൻ ജങ്​ഷനി​ലേക്ക്​ നീങ്ങി. സംഭവമറിഞ്ഞ്​ ലീഗ്​ പ്രവർത്തകരെത്തി ക​േസരകളുടെ അവശിഷ്​ടങ്ങളുമായി റോഡ്​ ഉപരോധിച്ചു. പിന്നീട്​ പ്രകടനമായി മെയിൻ ജങ്​ഷനിലേക്ക്​ നീങ്ങിയതോടെ നഗരത്തിൽ കടുത്ത സംഘർഷാവസ്​ഥയായി. പാണ്ടിക്കാട്​, നിലമ്പൂർ സി.​െഎമാരുടെ നേതൃത്വത്തിൽ പൊലീസ്​ ടൗണിൽ നിരന്നു. കോടതിപ്പടിയിലെ സി.പി.എം ഒാഫിസിലേക്ക്​ ലീഗുകാരുടെ പ്രകടനം നീങ്ങിയതറിഞ്ഞ്​ സി.പി.എം പ്രവർത്തകരും ഒാഫിസ്​ പരിസരത്ത്​ സംഘടിച്ചു. ഇതിനിടെ​ പാർട്ടി ഒാഫിസിന്​ നേരെ കല്ലേറ​ുണ്ടായതായി പറയുന്നു. ഇതിൽ രണ്ട്​ പ്രവർത്തകർക്ക്​ പരിക്കേറ്റു. 

ഉച്ചക്ക്​ രണ്ടിന്​ യു.ഡി.എഫ്​ ഹർത്താൽ പ്രഖ്യാപിച്ചതോടെ വാഹനയോട്ടം നിലച്ചു. മുസ്​ലിം ലീഗി​​​െൻറ പ്രകടനക്കാരും പൊലീസും മുഖാമുഖം നിന്നതോടെ സംഘർഷം വർധിച്ചു. പിന്നീട്​ ഉൗട്ടി റോഡിൽ സംഘടിച്ച ലീഗ്​ പ്രവർത്തകർ സി.െഎ.ടി.യു ഷെഡിലെ ബാനറുകൾ നീക്കാൻ ശ്രമിച്ചതോടെ ഇടപെട്ട പൊലീസിനു നേ​െ​ര കല്ലേറുണ്ടായി. ഇതോടെ പൊലീസ്​ ​ലാത്തിവീശി പ്രകടനക്കാരെ വിരട്ടിയോടിച്ചു. ഇൗ സംഘർഷത്തിൽ​ 13 ലീഗ്​ പ്രവർത്തകർക്ക്​ പരിക്കേറ്റു. പിന്നീട്​ ലീഗുകാർ മെയിൻ ജങ്​ഷനിൽ കുത്തിയിരുന്ന്​ വൈകീട്ട്​ ആറുവരെ റോഡ്​ ഉപരോധിച്ചു.  പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലുണ്ടായ അക്രമത്തിലും മണ്ഡലം മുസ്​ലിം ലീഗ്​ ഓഫിസ് തകർത്തതിലും പ്രതിഷേധിച്ചാണ് രാവിലെ ആറു​മുതൽ വൈകീട്ട്​ ആറു​വരെ താലൂക്കിൽ ഹര്‍ത്താൽ നടത്തുന്നതെന്ന്​ യു.ഡി.എഫ്​ ജില്ല ചെയർമാൻ പി.ടി. അജയ്​ മോഹൻ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguesfikerala newsmsfclashMalappuram News
News Summary - SFI- MSF Clash in Perinthalmanna- Kerala news
Next Story