Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാറി​െൻറ ​െഎ.ടി...

മലബാറി​െൻറ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി ‘സഹ്യ’ ഉദ്​ഘാടനത്തിന്

text_fields
bookmark_border
മലബാറി​െൻറ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി ‘സഹ്യ’ ഉദ്​ഘാടനത്തിന്
cancel

കോഴിക്കോട്​: മലബാറി​​​െൻറ ​െഎ.ടി വികസനത്തിന്​ കുതി​േപ്പകി കോഴിക്കോട് സൈബർ പാർക്കിലെ  ആദ്യകെട്ടിടം ‘സഹ്യ’ ഉദ്​ഘാടനത്തിനൊരുങ്ങി.  മേയ്​ 29ന്​ വൈകീട്ട്​ 4.30ന്​  മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തി​​​െൻറ ഉദ്​ഘാടനം നിർവഹിക്കുമെന്ന്​ സൈബർ പാർക്ക്​ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ  ഋഷികേശ് നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.  2,88,000 ചതുരശ്ര അടി വിസ്​തീർണത്തിൽ അഞ്ചു നിലകളിൽ പണിത ‘സഹ്യ’ മലബാറിൽ സർക്കാറി​​െൻറ കീഴിൽ സ്​ഥാപിക്കുന്ന ആദ്യത്തെ ഐ.ടി കെട്ടിട സമുച്ചയമാണ്. ഉൗരാളുങ്കൽ ലേബർ കോൺ​ട്രാക്​റ്റ്​ കോഒാപറേറ്റിവ്​ സൊസൈറ്റിയുടെ യു.എൽ സൈബർ പാർക്ക് 24  കമ്പനികളുമായി ഇൗ കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. 2500 ഐ.ടി പ്രഫഷനലുകൾക്ക് ജോലിചെയ്യാനുള്ള സൗകര്യമാണ് കെട്ടിടത്തിൽ ഒരുക്കിയത്. ബേസ്​മ​​െൻറ് ഏരിയ പാർക്കിങ്ങിന്​ ഉപയോഗിക്കും. 

ഒന്നാം നിലയിൽ 25 മുതൽ 75 വരെ സിറ്റിങ്​ സൗകര്യമുള്ള ആറ്​ യൂനിറ്റുകൾ പ്രവർത്തന  യോഗ്യമാക്കിയിട്ടുണ്ട്. പാർക്കി​​െൻറ അഡ്മിനിസ്​േട്രറ്റിവ്​ ബ്ലോക്കിൽ പ്രവർത്തിച്ചുവന്ന ഓഫൈറ്റ്  ടെക്നോളജീസ്​ പുതിയ കെട്ടിടത്തിലേക്ക് മാറി. ഇപ്പോൾ പുതിയ കെട്ടിടത്തിൽ ഓഫൈറ്റ്, വിനാം ഐ.ടി,  മിനി മെയിൽസ്​റ്റർ തുടങ്ങിയ മൂന്നു കമ്പനികൾ  പ്രവർത്തന സജ്ജമായി.   തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്​ തുടങ്ങിയവപോലെ കേരളത്തി​​െൻറ അടുത്ത  ഐ.ടി കേന്ദ്രമായി കോഴിക്കോട്​ സൈബർ പാർക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഋഷികേശ് നായർ  പറഞ്ഞു. ഇതിനായി ആദ്യം പുതിയ കെട്ടിടം മുഴുവൻ ഉപയോഗയോഗ്യമാക്കി കമ്പനികൾക്ക്​  കൈമാറണം. ആദ്യ കെട്ടിടത്തി​​​െൻറ പകുതിയോളം പ്രവർത്തനസജ്ജമായാൽ അടുത്ത കെട്ടിടം  പണിയാരംഭിക്കും. രണ്ടാംഘട്ടത്തി​​െൻറ വികസനത്തിൽ 6000 ചതുരശ്ര അടി സ്​ഥലം തുടക്ക  കമ്പനികൾക്കായി മാറ്റിവെക്കാനാണ്​ പദ്ധതി.

വിനോദ ഉപാധികൾ, വൈഫൈ സംവിധാനം തുടങ്ങിയവ   ലഭ്യമാകും. മഴ​െവള്ള സംഭരണം​, സൗരോർജ പാനലുകൾ, കൃത്യമായ മാലിന്യ  നിർമാർജന സംവിധാനം, 100 ശതമാനം പവർ ബാക്ക്അപ് തുടങ്ങിയ അടിസ്​ഥാന സൗകര്യങ്ങൾ  ഒരുക്കി അന്താരാഷ്​ട്ര നിലവാരത്തിൽ പ്രവർത്തനയോഗ്യമാക്കി ഐ.ടി കമ്പനികളെ  ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്തിനകത്തുനിന്നും ഗൾഫ്മേഖലയിൽനിന്നും നിരവധി  അന്വേഷണങ്ങൾ എത്തുന്നുണ്ട്. അസോചാം, ഇൻഡിക്കസ്​ അനാലിറ്റിക്സ്​ തുടങ്ങിയ സ്​ഥാപനങ്ങൾ  കോഴിക്കോടിനെ വരുമാനം, നിക്ഷേപ സൗഹൃദം, താമസയോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയിൽ  ഏറ്റവും മുൻനിരയിൽ നിൽക്കുന്ന നഗരങ്ങളിൽ ഒന്നായി കണക്കാക്കിയിട്ടുണ്ട്. മാത്രമല്ല, മുൻനിര  വിദ്യാഭ്യാസസ്​ഥാപനങ്ങളായ ഐ.ഐ.എം, എൻ.ഐ.ടി, ഐ.ഐ.എസ്​.ആർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി  തുടങ്ങിയവയും ഐ.ടി മേഖലയുടെ വളർച്ചക്ക്​ മുതൽക്കൂട്ടാണ്.

ഗൾഫ്, അമേരിക്ക, യുറോപ്യൻ  രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യവസായ ബന്ധങ്ങളുള്ള ചെറുകിട കമ്പനികൾ ഇപ്പോൾതന്നെ  കോഴിക്കോട് പ്രവർത്തിക്കുന്നുണ്ട്. 40 കമ്പനികളുടെ കൂട്ടായ്മയായ കാലിക്കറ്റ്​ ഫോറം ഫോർ ഐ.ടി  മലബാർ മേഖലയിൽ ഇപ്പോൾതന്നെ സജീവമാണ്. മറ്റു വ്യവസായ വാണിജ്യ കേന്ദ്രങ്ങളായ ബംഗളൂരു,  ചെന്നൈ, കൊച്ചി, മംഗളൂരു തുടങ്ങിയ സ്​ഥലങ്ങളുമായുള്ള റോഡ്, റെയിൽ, എയർ കണക്ടിവിറ്റി  കോഴിക്കോടിന് ഐ.ടി മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ അനുകൂലാണ്​. കണ്ണൂർ വിമാനത്താവള  നിർമാണംകൂടി പൂർത്തിയാകുമ്പോഴേക്കും മലബാർ ഇന്ത്യയിലെതന്നെ മികച്ച ഐ.ടി  കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രോജക്​ട്​​ മാനേജർ കെ.  ബാലഗോപാൽ, മാർക്കറ്റിങ്​ ജനറൽ മാനേജർ സി. നിരീഷ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sahya
News Summary - sahya
Next Story