Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർവകലാശാലയിൽ...

കേന്ദ്ര സർവകലാശാലയിൽ ‘വീരവിദ്യാ അഭിയാൻ പദ്ധതി’യുമായി തരുൺ വിജയ്​

text_fields
bookmark_border
കേന്ദ്ര സർവകലാശാലയിൽ ‘വീരവിദ്യാ അഭിയാൻ പദ്ധതി’യുമായി തരുൺ വിജയ്​
cancel

കാസർകോട്​:​ മുൻ എം.പിയും പാഞ്ചജന്യം മാഗസി​​​െൻറ എഡിറ്ററുമായിരുന്ന തരുൺ വിജയ്​ ആർ.എസ്​.എസി​​​െൻറ വീരവിദ്യാ അഭിയാൻ പദ്ധതിയുമായി കേന്ദ്ര സർവകലാശാലയിൽ. ആർ.എസ്​.എസി​​​െൻറ ചരിത്രത്തെയും നേതാക്കളെയും പുതിയ തലമുറയിലേക്ക്​ പകർത്തുന്നതിനും പട്ടാളവും ആർ.എസ്​.എസും നിർവഹിക്കുന്ന ദൗത്യം ഒന്നാണെന്നും​ വരുത്താൻ സംഘ്​പരിവാർ ഏൽപിച്ച ‘വീരവിദ്യാ അഭിയാൻ പദ്ധി’യുടെ ചുമതലക്കാരൻ തരുൺ വിജയിയെയാണ്​ കേന്ദ്ര സർവകലാശാലയിലെ ചടങ്ങിൽ ബുധനാഴ്​ച മുഖ്യാതിഥിയായി പ​െങ്കടുപ്പിച്ചത്​.

വൈസ്​ ചാൻസലർക്കുപോലും അറിയാത്ത വ്യക്​തിയെ വീരജവാന്മാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനാണ്​ സർവകലാശാലയിലെ ആർ.എസ്​.എസ്​ ചുമതലയുള്ള നേതാക്കൾ കൊണ്ടുവന്നത്​. കേന്ദ്ര മന്ത്രി പ്രകാശ്​ ജാ​വ്​​േദക്കർ പ​െങ്കടുത്ത കേന്ദ്ര സർവകലാശാല ബിരുദദാന ചടങ്ങിൽ അദ്ദേ​ഹത്തെ കൊണ്ടിരുത്താൻ ശ്രമം നടന്നിരുന്നുവെങ്കിലും ​വലിയ പ്രശ്​നങ്ങള​ിലേക്ക്​ നയിച്ചേക്കും എന്ന ഉത്തരവാദപ്പെട്ടവരുടെ നിർ​േദശത്തെ തുടർന്ന്​ മാറ്റിനിർത്തി​. 

ശ്യാമപ്രസാദ്​ ഫൗണ്ടേഷൻ പ്രസിഡൻറായ തരുൺ, ഫൗണ്ടേഷ​​​െൻറ കീഴിലാണ്​ വീരവിദ്യാ അഭിയാൻ പദ്ധതി നടപ്പാക്കുന്നത്​. രാജ്യത്തെ ഹിന്ദുരാഷ്​ട്രത്തി​ലേക്ക്​ നയിക്കുന്നതിനുവേണ്ടി പോരാടിയ ആർ.എസ്​.എസ്​ നേതാക്കളെ പൊതുവത്​കരിക്കുന്നതിന്​ കാമ്പസുകളിൽ പോസ്​റ്റർ പ്രചാരണവും പ്രഭാഷണം നടത്തുകയുമാണ്​ വീരവിദ്യാ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം​. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ചവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ്​ പ്രചാരണം. പട്ടാളക്കാരെയും ആർ.എസ്​.എസുകാരെയും ഒരേ ശ്രേണിയിലേക്ക്​ കൊണ്ടുവന്ന്​ ദേശസ്​നേഹത്തെ നിർവചിക്കുകയാണ്​ വീരവിദ്യാ അഭിയാൻ. ഇതി​​​െൻറ ഭാഗമായി കേന്ദ്ര സർവകലാശാലയിൽ പട്ടാളക്കാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനാണ്​ തരുൺ വിജയ്​ എത്തിയത്​. ചാൻസലർ വി.എൽ. ചോപ്ര, വൈസ്​ ചാൻസലർ ജി. ഗോപകുമാർ എന്നിവരും സന്നിഹിതരായിരുന്നു. 

ദക്ഷിണേന്ത്യക്കെതിരെ വർണവിവേചനം നടത്തിയ തരുൺ വിജയ്​, അവർ കറുത്തിട്ടും ഇന്ത്യയിൽതന്നെ നിൽക്കുന്നില്ലേയെന്ന്​ ചോദിച്ചത്​ ഏറെ വിവാദമായിരുന്നു. പാഞ്ചജന്യത്തി​​​െൻറ സർക്കുലേഷൻ വൻതോതിൽ വർധിപ്പിച്ച തരുണി​​​െൻറ ബുദ്ധിപരമായ പദ്ധതിയാണ്​ വീരവിദ്യാ അഭിയാൻ. ദേശസ്​നേഹത്തിന്​ ആർ.എസ്​.എസ്​ നൽകുന്ന നിർവചനത്തെ കാമ്പസുകളിൽ പഠിപ്പിക്കുകയാണ്​ ലക്ഷ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss
News Summary - RSS agenda in central university
Next Story