Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരക്കുവർധന; വാളയാർ...

നിരക്കുവർധന; വാളയാർ ടോൾ കീശ കാലിയാക്കും

text_fields
bookmark_border
toll
cancel

പാ​ല​ക്കാ​ട്: ഈ ​മാ​സം 31 മു​ത​ൽ വാ​ള​യാ​ർ ടോ​ൾ ബൂ​ത്തി​ൽ നി​ര​ക്ക് വ​ർ​ധി​ക്കും. വാ​ള​യാ​ർ പാ​മ്പാം​പ​ള്ളം ടോ​ൾ ബൂ​ത്തി​ലാ​ണ് മൂ​ന്ന് ശ​ത​മാ​നം വ​രെ നി​ര​ക്ക് കൂ​ടു​ന്ന​ത്. നി​ര​ക്ക് വ​ർ​ധ​ന കേ​ര​ള​ത്തി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്ക​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ടാ​ക്സി, സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് എ​ന്നി​വ​രെ​യും വ​ർ​ധ​ന പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ടോ​ൾ പ്ലാ​സ​യു​ടെ 20 കി​ലോ​മീ‌​റ്റ​ർ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വാ​ണി​ജ്യേ​ത​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം ഈ​ടാ​ക്കി​യി​രു​ന്ന തു​ക 330 രൂ​പ​യി​ൽ നി​ന്നു 10 രൂ​പ വ‌​ർ​ധി​പ്പി​ച്ച് 340 ആ​ക്കി​യി​ട്ടു​ണ്ട്.

നി​ര​ക്കു​വ​ർ​ധ​ന ഇ​ങ്ങ​നെ

  • കാ​ർ, ജീ​പ്പ് തു​ട​ങ്ങി​യ ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു​ത​വ​ണ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള തു​ക 75ൽ​നി​ന്ന് 80 രൂ​പ​യാ​ക്കി. 24 മ​ണി​ക്കൂ​റി​ൽ ത​ന്നെ മ​ട​ക്ക​യാ​ത്ര​യു​ണ്ടെ​ങ്കി​ൽ ന​ൽ​കേ​ണ്ട തു​ക 115ൽ ​നി​ന്ന് 120 ആ​ക്കി.
  • സ്ഥി​രം ടോ​ൾ​വ​ഴി പോ​കു​ന്ന ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്ക് 50 ത​വ​ണ ഒ​രു വ​ശ​ത്തേ​ക്കു മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ഒ​രു മാ​സ​ത്തേ​ക്ക് 2615 രൂ​പ ന​ൽ​ക​ണം. നേ​ര​ത്തെ ഇ​ത് 2550 രൂ​പ​യാ​യി​രു​ന്നു. ചെ​റി​യ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ, ചെ​റി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, മി​നി ബ​സ് എ​ന്നി​വ​യു​ടെ ഒ​രു യാ​ത്ര​യ്ക്കു​ള്ള തു​ക 125 രൂ​പ​യാ​യി തു​ട​രും. അ​ന്നേ​ദി​വ​സം മ​ട​ക്ക​യാ​ത്ര​യു​ണ്ടെ​ങ്കി​ൽ 190 രൂ​പ ന​ൽ​ക​ണം. നേ​ര​ത്തെ ഇ​ത് 185 രൂ​പ​യാ​യി​രു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​സ​ത്തി​ൽ 50 ഒ​റ്റ യാ​ത്ര​യ്ക്കു​ള്ള തു​ക 4120 രൂ​പ​യി​ൽ​നി​ന്ന് 4225 ആ​യി ഉ​യ​ർ​ത്തി.
  • ബ​സ്, ട്ര​ക്ക് (ര​ണ്ട് ആ​ക്സി​ൽ) ഒ​റ്റ യാ​ത്ര​ക്കു​ള്ള നി​ര​ക്ക് 265 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി. അ​തേ​ദി​വ​സം മ​ട​ക്ക​യാ​ത്ര​യു​ണ്ടെ​ങ്കി​ൽ നി​ര​ക്ക് 390ൽ​നി​ന്ന് 400 രൂ​പ​യാ​ക്കി. 50 ഒ​റ്റ യാ​ത്ര​ക്ക് ഒ​രു മാ​സ​ത്തേ​ക്ക് 8630 രൂ​പ​യി​ൽ​നി​ന്ന് 8850 രൂ​പ​യാ​ക്കി.
  • വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ, മ​ണ്ണു​മാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ, മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ട്. ഒ​രു യാ​ത്ര​ക്കു​ള്ള തു​ക 405ൽ​നി​ന്ന് 415 രൂ​പ​യാ​ക്കി. മ​ട​ക്ക​യാ​ത്ര കൂ​ടി​യാ​കു​മ്പോ​ൾ 610ൽ​നി​ന്ന് 625 രൂ​പ​യാ​കും.
  • മാ​സ​ത്തി​ൽ 50 ഒ​റ്റ യാ​ത്ര​ക്കു​ള്ള തു​ക 13,535 രൂ​പ​യി​ൽ​നി​ന്ന് 13,880 രൂ​പ​യാ​ക്കി. ഏ​ഴോ അ​തി​ല​ധി​ക​മോ ആ​ക്സി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു യാ​ത്ര​ക്കു​ള്ള തു​ക 495 രൂ​പ​യി​ൽ​നി​ന്ന് 505 ആ​യി ഉ​യ​ർ​ത്തി. അ​തേ​ദി​വ​സം, മ​ട​ക്ക​യാ​ത്ര​യു​ണ്ടെ​ങ്കി​ൽ തു​ക 740 രൂ​പ​യി​ൽ​നി​ന്ന് 760 രൂ​പ​യാ​ക്കി. 50 ഒ​റ്റ യാ​ത്ര​ക്കു​ള്ള ഒ​രു​മാ​സ​ത്തേ​ക്കു​ള്ള തു​ക 16,480 രൂ​പ​യി​ൽ നി​ന്ന് 16,900 രൂ​പ​യാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toll rateWalayar toll
News Summary - rate hike; Walayar toll
Next Story