You are here

കി​ലോ​മീ​റ്റ​റി​ന് 48 കോ​ടി രൂ​പ; രാജ്യത്തെ ഏറ്റവും ചെലവ് കൂടിയ റോഡ് കോഴിക്കോട്ട്​

  • രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരി പാത ടെണ്ടർ 12 ന്​  

representative image
കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര മു​ത​ൽ വെ​ങ്ങ​ളം​വ​രെ നീ​ളു​ന്ന ദേ​ശീ​യ​പാ​ത ബൈ​പാ​സ് ആ​റു വ​രി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​യു​ടെ ടെ​ൻ​ഡ​ർ 12നു ​തു​റ​ക്കും. 1800 കോ​ടി രൂ​പ എ​സ്​​റ്റി​മേ​റ്റു​ള്ള ജോ​ലി ര​ണ്ട​ര​ക്കൊ​ല്ലം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. കിലോമീറ്റർ നിരക്കിൽ രാ​ജ്യ​ത്ത്​ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ  ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണി​ത്. കി​ലോ​മീ​റ്റ​റി​ന് 48 കോ​ടി രൂ​പ. ആ​കെ 28 കി​ലോ മീ​റ്റ​റാ​ണ് കോ​ഴി​ക്കോ​ട് ബൈ​പാ​സി​​​െൻറ ദൂ​രം. ഡ്രെ​യ്​​നേ​ജ്​ അ​ട​ക്കം അ​നു​ബ​ന്ധ ചെ​ല​വ്​ വേ​റെ​യും.

  45 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ത​യു​ടെ ര​ണ്ടു​ഭാ​ഗ​ത്തും പ​ര​മാ​വ​ധി അ​ഞ്ചു മീ​റ്റ​ർ വീ​തി​യി​ൽ സ​ർ​വി​സ് റോ​ഡും ന​ടു​വി​ൽ നാ​ല​ര മീ​റ്റ​റി​ൽ ഡി​വൈ​ഡ​റു​മു​ണ്ടാ​കും. രാ​മ​നാ​ട്ടു​ക​ര, പ​ന്തീ​രാ​ങ്കാ​വ്, മെ​ട്രോ ആ​ശു​പ​ത്രി, തൊ​ണ്ട​യാ​ട്, മ​ലാ​പ്പ​റ​മ്പ്, പൂ​ളാ​ടി​ക്കു​ന്ന്, വെ​ങ്ങ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ​ൈഫ്ല​ഓ​വ​റു​ക​ൾ നി​ർ​മി​ക്കും. അ​മ്പ​ല​പ്പ​ടി, കൂ​ട​ത്തും​പാ​റ തു​ട​ങ്ങി ഏ​താ​നും ഇ​ട​ങ്ങ​ളി​ൽ അ​ണ്ട​ർ​പാ​സു​ണ്ടാ​യി​രി​ക്കും. ഹൈ​ബ്രി​ഡ് ആ​ന്യു​റ്റി എ​ന്ന സ്കീ​മി​ലാ​ണ് നി​ർ​മാ​ണം. നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ ചെ​ല​വി​​​െൻറ 40 ശ​ത​മാ​നം സ​ർ​ക്കാ​ർ കൊ​ടു​ക്കും. ബാ​ക്കി ക​രാ​റു​കാ​ർ ക​ണ്ടെ​ത്ത​ണം. വ​ർ​ഷം ര​ണ്ടു ഗ​ഡു വീ​തം 15 കൊ​ല്ലം കൊ​ണ്ട് നി​ർ​മാ​ണ തു​ക സ​ർ​ക്കാ​ർ  ക​രാ​റു​കാ​ർ​ക്ക് ന​ൽ​കും. ആ​യി​രം കോ​ടി​ക്കു​മേ​ലു​ള്ള എ​ല്ലാ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള മ​ന്ത്രി​സ​ഭാ സ​മി​തി​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് ടെ​ൻ​ഡ​ർ വി​ളി​ക്ക​ൽ നീ​ണ്ടു പോ​യ​ത്. ക​രാ​റു​കാ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്വ​ന്തം​നി​ല​യി​ൽ ടോ​ൾ പി​രി​ക്കും.

1800 കോ​ടി​യു​ടെ പ്ര​വൃ​ത്തി ആ​യ​തി​നാ​ൽ വ​ൻ​കി​ട ക​രാ​ർ ക​മ്പ​നി​ക​ൾ ക​ൺ​സോ​ർ​ട്യം ഉ​ണ്ടാ​ക്കി​യാ​ണ് ടെ​ൻ​ഡ​ർ ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യും  ക​രാ​റി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇൗ ​പാ​ത​ക്കൊ​പ്പം ത​ല​ശ്ശേ​രി ബൈ​പാ​സ്​ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ യാ​ത്രാ​പ്ര​ശ്‍ന​ങ്ങ​ൾ​ക്കു വ​ലി​യൊ​ര​ള​വു പ​രി​ഹാ​ര​മാ​കും. അ​ഴി​യൂ​രി​ൽ​നി​ന്ന്​ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ 17 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന  ത​ല​ശ്ശേ​രി ബൈ​പാ​സി​​​െൻറ നി​ർ​മാ​ണ ക​രാ​ർ നേ​ടി​യ​ത് മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ജി.​എ​ച്ച്.​വി ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ​സും പെ​രു​മ്പാ​വൂ​രി​ലെ ഇ.​കെ.​കെ ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ​സും സം​യു​ക്ത​മാ​യാ​ണ്. 1284 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ്ര​വൃ​ത്തി​യു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​ണ്. അ​ഞ്ചു വ​ലി​യ പാ​ല​ങ്ങ​ളും ​ൈഫ്ല​ഓ​വ​റു​ക​ളും ​റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ളും ഇ​തി​ൽ നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. 
 

COMMENTS