Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right"സൂര്യാസ്തമയം...

"സൂര്യാസ്തമയം വേഗമാക​െട്ട, സൂര്യോദയം കുറെ താമസിക്കട്ടെ"

text_fields
bookmark_border
സൂര്യാസ്തമയം വേഗമാക​െട്ട, സൂര്യോദയം കുറെ താമസിക്കട്ടെ
cancel

അച്ഛനോ അമ്മയോ മരിച്ചതുകൊണ്ട്​ കോഴിക്കോട്​ വെസ്​റ്റ്​ഹിൽ അനാഥമന്ദിരത്തിൽ കുറെ കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഇൗ സ്​ഥാപനം തുടങ്ങിയത്​ 1937ലാണ്​. കുട്ടികൾക്ക്​ അഞ്ചുവയസ്സായാൽ സ്​കൂൾപഠനത്തിന്​ സൗകര്യം ലഭിക്കും. അത്​ വെള്ളിമാട്​കുന്ന്​ ബാല മന്ദിരത്തിലായിരുന്നു. ആൺകുട്ടികൾക്ക്​ പതിനാറ്​, പെൺകുട്ടികൾക്ക്​ പതിനെട്ട്​ വയസ്സുവരെ അവിടെ താമസിച്ച്​ പഠിക്കാം. ജാതിമത പരിഗണനകൾ അനാഥമന്ദിരത്തിലെയും ബാലമന്ദിരത്തിലെയും പ്രവേശനത്തിന്​ കടമ്പയായിരുന്നില്ല. കെ.എൻ. കുറുപ്പ്​, എ.വി. കുട്ടിമാളു അമ്മ എന്നിവരായിരുന്നു ഇതി​​​​​െൻറ സ്​ഥാപകർ. ഞാൻ ഏഴാംതരം വരെ ബാലമന്ദിരത്തിലെ സ്​കൂളിലാണ്​ പഠിച്ചത്​. ബാലമന്ദിരത്തിലെ ചിട്ടകളെക്കുറിച്ചോർക്കു​േമ്പാൾ ഇ​ന്നും എനിക്ക്​ അതിശയമാണ്​. എല്ലാ മതങ്ങളുടെയും പ്രാർഥനകൾ അവിടത്തെ കുട്ടികൾ ചൊല്ലിയിരുന്നു. മതം അവിടെ മതി​ൽക്കെട്ടായിരുന്നില്ല, വാതായനമായിരുന്നു. ‘അഉൗദു ബില്ലാഹി’ എന്നാരംഭിക്കുന്ന പ്രാർഥനയാണ്​ ഉൾപ്പെടുത്തിയിരുന്നത്​. അബ്​ദുല്ല മൗലവി എന്ന മതപണ്ഡിതൻ ആഴ്​ചയിലൊരിക്കൽ വന്ന്​ കുട്ടികളെ ഒാത്തുപഠിപ്പിക്കാറുണ്ടായിരുന്നു. ഖുർആൻ അദ്ദേഹത്തി​​​​​െൻറ കൈയിൽ എ​േപ്പാഴുമുണ്ടായിരുന്നു. 

ഞങ്ങളോ​െടാപ്പമുള്ള കുട്ടികൾ അദ്ദേഹത്തി​​​​​െൻറയടുത്ത്​ ചെന്ന്​ ഖുർആൻ പഠിച്ചു. നോമ്പുകാലമെത്തു​േമ്പാൾ മുതിർന്ന കുട്ടികൾ അത്​ കൃത്യമായി അനുഷ്​ഠിച്ചിരുന്നു. മുഹമ്മദ്​, അവറാൻ, മുഹമ്മദ്​കോയ എന്നീ സുഹൃത്തുക്കൾക്ക്​ അതൊരു ആവേശമായിരുന്നു. എന്നെപ്പോലുള്ളവർക്ക്​ അവർ പകൽ പട്ടിണികിടക്കുന്നത്​ കാണു​േമ്പാൾ മനോവിഷമം​ തോന്നും​. കുട്ടികൾ ഒരുമിച്ച്​ ഭക്ഷണത്തിനിരിക്കു​േമ്പാൾ ഇൗ സുഹൃത്തുക്കൾ അങ്ങോട്ട്​ വരില്ല. അവർക്ക്​ കഴിക്കാനുള്ള ഭക്ഷണം രാത്രിയിലേക്ക്​ മാറ്റിവെക്കും. നോമ്പി​​​​​െൻറ സമയക്രമമനുസരിച്ചാണ്​ അവർക്ക്​ ഭക്ഷണം നൽകിയിരുന്നത്​. സൂര്യാസ്​തമയം വേഗമുണ്ടാക​െട്ട, സൂര്യോദയം കുറെ താമസിക്ക​െട്ട എന്ന്​ അവർക്കുവേണ്ടി മറ്റുള്ളവർ പ്രാർഥിച്ചിരുന്നു. 

വിശന്ന്​ വാടിയ മുഖം, ഒട്ടിയ വയർ -ഇൗ രൂപത്തിൽ ഒപ്പമുള്ളവർ കഴിയുന്നത്​ ഉള്ളിൽ നീറ്റലുണ്ടാക്കിയിരുന്നു. നോമ്പനുഷ്​ഠിക്കുന്നവർ അതൊന്നും ഗൗനിച്ചിരുന്നില്ല. നോമ്പ്​ അവർക്ക്​ വലിയ മനക്കരുത്തേകിയിരുന്നു. മുഹമ്മദ്​ പിൽക്കാലത്ത്​ വലിയ മതപണ്ഡിതനായി മാറി. കണ്ണൂർ പഴയങ്ങാടിയിലായിരുന്നു താമസിച്ചിരുന്നത്​. നല്ല ഭാഷാശേഷിയുള്ള മുഹമ്മദിന്​​ ഖുർആൻ ആയത്തുകളും ഹദീസുകളും മനഃപാഠമായിരുന്നു. കൂട്ടുകാർ പട്ടിണികിടക്കുന്നുവെന്നല്ലാതെ നോമ്പി​​​​െൻറ ആന്തര പാഠം അന്നെനിക്ക്​ മനസ്സിലായിരുന്നില്ല.

പരക്ലേശ വിവേകം ആർജിക്കാൻ മനസ്സിനെയും വപുസ്സിനെയും പാകപ്പെടുത്തുക എന്ന ഒരു ഉദാത്തസന്ദേശം അതിനുണ്ടെന്ന്​ പിന്നീടാണ്​ മനസ്സിലായത്​. ഹൈസ്​കൂൾ പഠനം ജെ.ഡി.ടി ഇസ്​ലാം ഹൈസ്​കൂളിലായിരുന്നു. ആ സ്​ഥാപനത്തി​​​​​െൻറ ഇസ്​ലാമികചര്യ കൃത്യമായി മനസ്സിലാക്കാനായി. അവിടെയുമുണ്ട് ഒാർഫനേജ്. അവിടത്തെ ചില അന്തേവാസികൾ സഹപാഠികളായിരുന്നു. അഹമ്മദ്​, കുഞ്ഞബ്​ദുല്ല എന്നിവരെ കൃത്യമായി ഒാർക്കുന്നു. അവർ അനാഥാവസ്​ഥയിലും നോമ്പി​​​​​െൻറ അച്ചടക്കം കൃത്യമായി പാലിച്ചവരായിരുന്നു. സ്​ഥാപനത്തി​​​​​െൻറ നടത്തിപ്പുകാരും ഇസ്​ലാമിക ചിട്ടകൾ പാലിച്ചിരുന്നു. ജെ.ഡി.ടി ഇസ്​ലാം ഒാർഫനേജിലെ കുട്ടികളുടെ നോമ്പാണ്​ എ​​​​​െൻറ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നത്​. 

അന്യരുടെ ദുഃഖവും പ്രതികൂല ജീവിതാവസ്​ഥകളും മനസ്സിലാക്കാനുള്ള മാനസിക സന്നദ്ധത ആർജിക്കുകയെന്നത്​ ഉദാത്ത സംസ്​കാരമാണ്​. വിഭവങ്ങൾ ഉള്ളവനും വിശപ്പറിയണമെന്ന പാഠം അത്​ നൽകുന്നു. ഒപ്പമുള്ളവരുടെ പട്ടിണിയും പരിവട്ടവുമറിയു​േമ്പാൾ മനസ്സിൽ കനിവി​​​​​െൻറ ഉറവ ഒഴുകാൻ തുടങ്ങുമെന്നത്​ ജീവിതവേദാന്തമാണ്​. അത്​ ദാനധർമശീലം സൃഷ്​ടിക്കും. നോ​െമ്പടുക്കുന്നവർ ദീനബന്ധുക്കളാകുവാനുള്ള പരിശീലനമാണ്​ നേടുന്നത്​. പുണ്യം പ്രതീക്ഷിച്ച്​ ചെയ്യുവാനുള്ളതല്ല ദാനധർമങ്ങളെന്ന്​ തോന്നിയിട്ടുണ്ട്​. അത്​ താനേ വരേണ്ടതാണ്​. നോമ്പനുഷ്​ഠാനം ബാല്യത്തിലേതുപോലെ ഹൃദയാർദ്രത ഉണ്ടാക്കിയില്ല. നോമ്പുതുറക്ക്​ പലരും ക്ഷണിക്കാറുണ്ട്.

ഭക്ഷണ മിതത്വം പാലിക്കുന്നവർ കുറവാണെന്ന്​ ചിലപ്പോൾ തോന്നിയിട്ടുണ്ട്​. നോമ്പുതുറയിൽ കൂടുതൽ കൂടുതൽ വിഭവങ്ങൾ നിരത്താറുണ്ട്​. അതേസമയം, ലാളിത്യവിശുദ്ധി പാലിക്കുന്ന കുറെപേരുണ്ട്​. അവർ ഇൗ രംഗത്തെ റോൾമോഡലുകളാണെന്ന്​ തോന്നാറുണ്ട്. ഖുർആൻ പരിഭാഷകനായിരുന്ന സി.എൻ. അഹമ്മദ്​ മൗലവിയുമായി എനിക്ക്​ നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്ന്​ പല കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കാൻ സാധിച്ചു. മൊയ്​തു മൗലവിയുമായും സംഭാഷണം നടത്തിയിരുന്നു. 

നോമ്പുതുറക്ക്​ ക്ഷണിക്കുന്നവരോട്​ ഞാനൊരു കാര്യം പറയാറുണ്ട്​. മുൻകൂട്ടി പറഞ്ഞാൽ ആ ദിവസം അവരെപ്പോലെ ഞാനും നോമ്പ് നോൽക്കുമെന്ന്​​. ദീർഘനേരം അന്നപാനീയങ്ങൾ ഉപേക്ഷിച്ച്​ കഴിയുന്നവർ നോമ്പുതുറക്ക്​ ക്ഷണിക്കുകയാണ്​. ഒഴിഞ്ഞ വയറുമായാണവർ അത്രയും നേരം കഴിഞ്ഞത്. അതിൽ പ​െങ്കടുക്കുന്ന സഹോ ദരമതസ്​ഥരും ആ ദിനം വ്രതം അനുഷ്​ഠിക്കുന്നത്​ ഉചിതമാണ്​ എന്നാണ്​ എ​​​​​െൻറ അഭിപ്രായം. കൂട്ടുമുച്ചിയിലെ എ​​​​​െൻറ ബി.എ കാലത്തെ സഹപാഠി വി.​െഎ. തങ്ങൾ, സർവകലാശാല അധ്യാപകനായിരുന്ന ഡോ. വീരാൻ മൊയ്​തീൻ, മെഡിക്കൽ കോളജിലെ ഡോക്​ടറായിരുന്ന ഡോ. എം.വി.​െഎ. മമ്മി, ചേ​േല​മ്പ്രയി​െല അബൂബക്കർ മാസ്​റ്റർ, ഇവരുടെയെല്ലാം ഇഫ്​താർ ക്ഷണം ഹൃദ്യമാണ്​. ഇപ്പോൾ പല സംഘടനകളും പത്രസ്​ഥാപനങ്ങളും ഇൗ രംഗത്തുണ്ട്​.

ക്രൂരതയും ശത്രുതയും കൈവെടിയണം. സ്​നേഹവെളിച്ചം മനസ്സിലെത്തണം. കനിവി​​​​​െൻറ കവാടങ്ങൾ തുറക്കാനാകണം. അന്യോന്യമറിയലാണ്​ സംസ്​കാരം. അറിയൽ മനസ്സി​​​​​െൻറ തലത്തിലാണ്​ നടക്കേണ്ടത്​. അറിയാൻ സാധിച്ച നന്മകൾ പഠിക്കാനും പകർത്താനുമാകണം. പ്രേംചന്ദി​​​​​െൻറ കഥ ‘ഇൗദ്​ഗാഹി’ൽ നായകനായെത്തുന്ന ഉമ്മ മരിച്ച ഹാമിദ്​ എ​​​​​െൻറ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു കുട്ടിയുടെ മനസ്സിൽ അങ്കുരിച്ച നന്മയുടെ നാമ്പാണ്​ ഇൗ കഥക്ക്​ കരുത്തും കാന്തിയുമേകുന്നത്​. ഇത്​ പഠിപ്പിക്കു​േമ്പാൾ മുന്നിലുണ്ടായിരുന്ന കുട്ടികളുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കമുണ്ടായതും ഞാനോർക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan memmories
News Summary - ramadan memmories
Next Story