Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മരുപ്പച്ച കൊതിച്ച നോമ്പുകാരന്‍
cancel
camera_alt???

1992ലാണ്​ ഡ്രൈവർ വിസയിൽ സൗദി അറേബ്യയിൽ ദമ്മാമി​ലെ ഹുസൈൻ എന്ന സ്​പോൺസറുടെ വീട്ടിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ പൊറ്റമ്മൽ ഹസൻ എത്തുന്നത്. ചെറിയ വീട്​ പുതുക്കിപ്പണിയണമെന്ന ആ​ഗ്രഹവും ​പ്രാരബ്​ധങ്ങൾ ഇറക്കിവെക്കാനുമാണ്​ ഗൾഫ്​ ​മോഹവുമായി ഹസൻ പുറപ്പെട്ടത്​. സ്​പോൺസറുടെ വീട്ടിൽ മൂന്നുമാസം പിന്നിടു​േമ്പാഴാണ്​ മറ്റൊരിടത്തേക്ക്​ ​പോവാനുണ്ടെന്ന്​ പറഞ്ഞ്​ ഹസനോട്​ യാത്രക്ക്​ തയാറാകാൻ പറഞ്ഞത്​. ഹസനെയുമായി സ്​പോൺസറെത്തിയത്​ ദഹ്​റാൻ എയർപോ ർട്ടിലായിരുന്നു. ഇതൊരു തിരിച്ചുപോക്കി​​​െൻറ യാത്രയാണെന്ന്​ അപ്പോഴാണ്​ അറിയുന്നത്​. വിസ തന്ന്​ നാട്ടിൽനിന്ന്​ കൊണ്ടുവന്ന സുഹൃത്ത്​ മുഹമ്മദിനോടുപോലും യാത്രപറഞ്ഞിരുന്നില്ല. വിമാനത്താവളത്തിനുള്ളിലെ ക്യൂവിൽ താളംപിഴക്കുന്ന മനസ്സുമായാണ്​ ഹസൻ നിന്നത്​.

ബോഡിങ്​​ പാസ്​ നൽകി ഒാഫിസർ പാസ്​പോർട്ട്​ തിരിച്ചുനൽകി. പാസ്​പോർട്ടുമായി തിരിച്ചുനടന്നത്​ മറ്റൊരു വഴിയിലൂടെയാണ്​. അത്​ എയർപോർട്ടിൽനിന്ന്​ പുറത്തേക്കുള്ള വഴിയായിരുന്നു. വിമാനത്താവളത്തിന്​ പുറത്തെത്തിയ ഹസൻ ദഹ്​റാൻ-ഖോബാർ റോഡിലൂടെ നടന്നു. മനസ്സിൽ ലക്ഷ്യമോ യാത്രക്ക്​ അതിരുകളോ ഉണ്ടായിരുന്നില്ല. റോഡിൽ വന്നുനിന്ന്​ ​ട്രക്കിന്​ കൈകാണിച്ചു. ട്രക്​ ഒാടിച്ചിരുന്നത്​ മലയാളിയായിരുന്നു. ട്രക്കിൽനിന്ന്​ ഖോബാറിൽ ഇറങ്ങി, കുറച്ചുദിവസത്തെ പാത്തും പതുങ്ങിയുമുള്ള ജീവിതം. എക്​സിറ്റ്​ അടിച്ച പാസ്​പോർട്ടുമായി പുറംലോകം കണ്ടാൽ അഴിക്കുള്ളിലാവും എന്നതുകൊണ്ട്​ കൂടെയുള്ള രേഖകളെ ശത്രുവിനെപ്പോെലയാണ്​ ഹസൻ കണ്ടത്​.

ഇതിനിടയിൽ നാട്ടുകാരനായ മരക്കാർ ഹാജിയെ കണ്ടുമുട്ടി. ഖത്തറി​​​െൻറ അതിർത്തിയായ ഹഫൂസിലെ മരുഭൂമിയാണ്​ ഖൊയ്​ബ കൊച്ചുഗ്രാമത്തിലെ ആളനക്കമുള്ള പ്രദേശം. ഇവിടെ മരക്കാർ ഹാജിയുടെ സുഹൃത്ത്​ തങ്കപ്പൻ വർക്​ഷോപ്​ നടത്തുന്നുണ്ട്​. മരുഭൂമിയിലൂടെ പോകുന്ന വാഹനങ്ങൾ കേടുപാടുകൾ തീർത്തിരുന്നത്​ ഇവിടെയാണ്​. വർക്​ഷോപ്പിൽ വരുന്ന അറബികളുമായി തങ്കപ്പന്​ നല്ല സൗഹൃദമാണ്​. ഒളിസ​േങ്കതത്തി​​​െൻറ സുരക്ഷിതത്വം ഇവിടെ ലഭിക്കു​ം എന്നതുകൊണ്ട്​ തങ്കപ്പ​​​െൻറ കൂടെ ഹസനെ വിടാൻ മരക്കാർ ഹാജി തീരുമാനിച്ചു. തങ്കപ്പനുമായി പരിചയമുള്ള അറബിസുഹൃത്തുക്കൾ വഴി ജോലി ശരിയാക്കാം എന്നതും ഇൗ യാത്രയാക്കലി​​​െൻറ ലക്ഷ്യമായിരുന്നു.

മത്സര ഒാട്ടത്തിനുള്ള ഒട്ടകങ്ങളുടെ ട​​െൻറുകളായിരുന്നു അറ്റംകാണാത്ത ഖൊയ്​ബ മരുഭൂമിയിൽ അങ്ങിങ്ങായി ഉണ്ടായിരുന്നത്​. ഇതി​​​െൻറ നടത്തിപ്പുകാരൻ വർക്​ഷോപ്പിൽനിന്ന്​ പരിചയപ്പെട്ട അദ്​നാ​​​െൻറ കൂടെയാണ്​ ഒട്ടകക്യാമ്പിലുള്ള ജോലിക്ക്​ യാത്രതിരിച്ചത്. പകൽച്ചൂടിൽ തിളച്ചുമറിയുന്ന മരുഭൂമിയിലൂടെയായിരുന്നു യാത്ര. മണിക്കൂറുകൾ പിന്നിട്ട യാത്ര അവസാനിച്ചത്​ ഖൊയ്​ബയിലെ ഒട്ടകക്യാമ്പിൽ. ട​​െൻറുകളും വേലികളുമായി ക്യാമ്പ്​ വിസ്​തൃതമായി വളഞ്ഞുകെട്ടിയിട്ടുണ്ട്​. മരുഭൂമിയിൽ നടത്തുന്ന ഒാട്ടമത്സരത്തിനുള്ള ഒട്ടകങ്ങളെ വളർത്തുകയും പരിചരിക്കുകയും ചെയ്യുന്ന സ്​ഥലംകൂടിയാണിത്​. സുഡാനികളായ നാലു യുവാക്കളും 10നും 15നും ഇടയിൽ പ്രായമുള്ള നാലു​ കുട്ടികളുമാണ്​ ഇവിടെയുള്ളത്​. ഒാട്ടമത്സരത്തിൽ പ​െങ്കടുക്കുന്ന ഒട്ടകത്തി​​​െൻറ പുറത്ത്​ ഇരുത്താനാണ്​ സുഡാനിൽനിന്ന്​ കുട്ടികളെ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യക്കാരനും മലയാളിയുമായി ഹസൻ മാത്രം. 

യാത്രാസംഘങ്ങളായ അറബികളും വിവിധ ഖൈറുകളിൽനിന്ന്​ മത്സര ഒാട്ടത്തിന്​ കൊണ്ടുപോകുന്ന ഒട്ടകങ്ങളെയുമായി പോകുന്നവരും ട​​െൻറുകളിൽ എത്തും. ഭക്ഷണം ഒരുക്കലാണ്​ ഹസനെ ഏൽപിച്ച ജോലി. ഒപ്പം ഒട്ടകങ്ങൾക്കുള്ള പരിചരണവും.ചൂടും തണുപ്പും പൊടിക്കാറ്റും നിറഞ്ഞ ജീവിതം അനുഭവിച്ചു തീർക്കുകയായിരുന്നു ഹസൻ. സംസാരിക്കാൻ ഭാഷ അറിയില്ല. നാട്ടുവിശേഷമോ ചുറ്റുമുള്ള വിവരങ്ങളോ അറിയാതെ സംസാരശേഷി ഒരു അനാവശ്യമാണെന്ന്​ തോന്നിയതാണ്​ ഇക്കാലമെന്ന്​ ഹസൻ ഒാർക്കുന്നു. മരുപ്പുല്ലും വെള്ളവും തേടിയാണ്​ ഒട്ടകസംഘങ്ങളുമായി മരുഭൂമിയിലൂടെ യാത്രതിരിക്കുന്നത്​. ഇടക്ക്​ വീശിയടിക്കുന്ന കാറ്റിൽ മണൽ ഒഴുകി ഒരിടത്ത്​ കുമിഞ്ഞുകൂടും. രൂപമാറ്റം വന്ന്​ ഇത്​ വലിയ മണൽകുന്നുകളായി മാറും. ചിലപ്പോൾ ട​​െൻറുകൾക്കു മുകളിൽ ഇൗ കുന്നുകൾ വന്നീടും. പിറകെ വരുന്ന മണൽകാറ്റ്​ ഇതിനെ മറ്റൊരിടത്തേക്ക്​ കൊണ്ടുപോവും. ഇതിനൊപ്പം ഒഴുകിനടന്നതായിരുന്നു ഹസ​​​െൻറ ജീവിതം.

ഒട്ടകത്തമ്പുകളിലെ പരുപരുത്ത ജീവിതത്തിനിടയില്‍ ഹസ​​​െൻറ കണക്കുപുസ്തകങ്ങളിലേക്ക്​ ദിവസങ്ങളും മാസങ്ങളും എത്തിനോക്കാറില്ല. ദിനചര്യകളില്‍ മാറ്റമില്ലാത്ത യാന്ത്രികജീവിതം. ഇതിനിടയിൽ തളിര്‍ത്തുവരുന്ന റമദാന്‍ അങ്ങനെയല്ല. ഹസനെ റമദാൻപിറ അറിയിച്ചത്​ കൂടെയുള്ള സുഡാനികളാണ്​. ട​​െൻറിൽ ഇടക്കെ​േപ്പാഴെങ്കിലും വരുന്ന അദ്​നാനാണ്​ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത്​. റമദാന്​ മു​േമ്പ കുറച്ചധികം എത്തിച്ചപ്പോഴും റമദാൻ തുടങ്ങുന്ന വിവരം ഹസനറിയില്ല. 

റമദാ​​​െൻറ സ്​നേഹം പങ്കുവെക്കാൻ സുഡാനികൾക്ക്​ ഒരു പിശുക്കും തോന്നിയിരുന്നില്ല. പരുക്കൻ ജീവിതത്തിനിടയിലും ആർദ്രമായിരുന്നു അവരുടെ മനസ്സ്​. 
നല്ല ഭക്ഷണം അക്കാലത്ത്​ ഒാർമ മാത്രമാണ്​. കൊതിയോടെ വയറുനിറച്ച്​ ഭക്ഷണം കഴിക്കാൻ നോമ്പുകാലത്തെങ്കിലും ആഗ്രഹിച്ചിരുന്നു. നടത്തിപ്പുകാരൻ എപ്പോഴെങ്കിലും കൊണ്ടുവരുന്ന മക്രോണിയായിരുന്നു ഒട്ടകത്തമ്പിലെ മുന്തിയ ഭക്ഷണം. ഒന്നിച്ചിരുന്ന്​ കഴിക്കുകയും നോമ്പ്​ എടുക്കുകയും ചെയ്യുന്നത്​ മരുഭൂമിയെ വലംവെക്കുന്ന സൂര്യനെ നോക്കിയാണ്​. ഇതെല്ലാം കൃത്യമായി സുഡാനികൾക്കറിയും. ​നാട്ടിലെ നോമ്പും പെരുന്നാളും കുടുംബം കഴിഞ്ഞുപോവുന്നതും അറിയാൻ വഴിയില്ല. ഇതിനിടയിൽ അദ്​നാൻ നൽകിയ 3000 റിയാൽ നാട്ടിലേക്ക്​ അയക്കാൻ റമദാന്​ മുമ്പാണ്​ തങ്കപ്പൻ വഴി ഒരാളെ ഏൽപിച്ചത്​. 

അങ്ങനെ നാട്ടിലെ കാര്യങ്ങൾക്ക്​ ആശ്വാസമാവ​െട്ട എന്നു കരുതി അയച്ചതായിരുന്നു ഇത്​. ആദ്യത്തെ പ്രതിഫലമായിരുന്നു ഇൗ തുക. പിന്നീട്​ നാട്ടിൽ എത്തിയപ്പോഴാണ്​ ഇൗ തുക നാട്ടിൽ കിട്ടാത്ത വിവരം ഹസൻ അറിയുന്നത്​. മാസങ്ങൾക്കുശേഷം തങ്കപ്പ​​​െൻറ വർക്​ഷോപ്പിലേക്ക്​ തിരിച്ചു​ചെന്നപ്പോൾ എഴുത്തുപെട്ടിയിൽ ഹസ​​​െൻറ പേരിൽ നാട്ടിൽനിന്ന്​ വന്ന കണ്ണീരണിഞ്ഞ 22 കത്തുകൾ കിടക്കുന്നുണ്ടായിരുന്നു. ഇതിൽ നോമ്പും ​പെരുന്നാളും നാട്ടിൽ വന്നതും പോയതുമുണ്ടായിരുന്നു. ആഘോഷമില്ലാതെ ​നൊമ്പരങ്ങളുണ്ടായിരുന്നു- മൂന്നര വർഷത്തിനുശേഷം അനുഭവങ്ങളുടെ തോരാത്ത മഴയുമായാണ്​ ഹസൻ നാട്ടിലേക്ക്​ തിരിച്ചത്​.

ചിത്രം: ഷഹീർ അലി പിക്​ബോക്​സ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi malayaleeramadan memmorieshassan
News Summary - ramadan memmories hassan
Next Story