Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമക്ഷേത്ര പ്രതിഷ്ഠ:...

രാമക്ഷേത്ര പ്രതിഷ്ഠ: ആശങ്ക പ​ങ്കുവെച്ച്​ കേരള നേതാക്കൾ; പ്രതികരണം വിലക്കി എ.ഐ.സി.സി

text_fields
bookmark_border
രാമക്ഷേത്ര പ്രതിഷ്ഠ: ആശങ്ക പ​ങ്കുവെച്ച്​ കേരള നേതാക്കൾ; പ്രതികരണം വിലക്കി എ.ഐ.സി.സി
cancel

തി​രു​വ​ന​ന്ത​പു​രം: രാ​​മ​ക്ഷേ​ത്ര പ്ര​തി​ഷ്​​ഠാ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന​തി​ൽ എ.​ഐ.​സി.​സി​യു​ടെ മൗ​നം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക കെ.​പി.​സി.​സി യോ​ഗ​ത്തി​ൽ തു​റ​ന്നു​പ​റ​ഞ്ഞ്​ നേ​താ​ക്ക​ൾ. ​​

കെ.​പി.​സി.​സി യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച വേ​ണ്ടെ​ന്ന്​ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ്​ മു​ൻ​ഷി വി​ല​ക്കി. എ.​ഐ.​സി.​സി തീ​രു​മാ​നം വ​രു​ന്ന​തു​വ​രെ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യം പ​റ​യ​രു​തെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു. എ.​ഐ.​സി.​സി തീ​രു​മാ​നം വ്യ​ക്ത​മാ​ക്കാ​ത്ത​ത്​ സി.​പി.​എം ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും അ​ത്​ കേ​ര​ള​ത്തി​ൽ വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കെ.​പി.​സി.​സി​യു​ടെ ആ​ശ​ങ്ക ഹൈ​ക​മാ​ൻ​ഡി​ന്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​മെ​ന്നും ദീ​പാ​ദാ​സ്​ മു​ൻ​ഷി ഉ​റ​പ്പു​ന​ൽ​കി.

ചി​കി​ത്സ​ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​കു​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്​ പ​ക​രം ചു​മ​ത​ല മ​റ്റാ​ർ​ക്കും ന​ൽ​കി​ല്ല. വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ന്‍റ്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ വി.​ടി. ബ​ൽ​റാം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ സ​മി​തി ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കും. ​ഞാ​യ​റാ​ഴ്ച​യാ​ണ്​ കെ. ​സു​ധാ​ക​ര​ൻ പു​റ​പ്പെ​ടു​ന്ന​ത്. ജ​നു​വ​രി 16ന്​ ​തി​രി​ച്ചെ​ത്തും. ഇ​ക്കാ​ര്യം യോ​ഗ​ത്തി​ൽ അ​റി​യി​ച്ച കെ. ​സു​ധാ​ക​ര​ൻ ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ന്‍റെ സാ​ധ്യ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ ത​ട​സ്സ​മി​ല്ലെ​ന്ന നി​ല​പ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്.

ദീ​പാ​ദാ​സ്​ മു​ൻ​ഷി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ കെ.​പി.​സി.​സി നേ​തൃ​യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​മാ​യി​രു​ന്നു മു​ഖ്യ​ച​ർ​ച്ച. ​

കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നും ​പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും ന​യി​ക്കു​ന്ന കേ​ര​ള​യാ​ത്ര​ക്ക്​ ‘സ​മ​രാ​ഗ്നി’ എ​ന്ന പേ​ര്​ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. ജ​നു​വ​രി 21ന്​ ​കാ​സ​ർ​കോ​ടു​നി​ന്ന്​ തു​ട​ങ്ങി ​ഫെ​ബ്രു​വ​രി 26ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മാ​പി​ക്കു​ന്ന​വി​ധ​മാ​ണ്​ യാ​ത്ര​യു​ടെ തീ​യ​തി ആ​ലോ​ചി​ക്കു​ന്ന​ത്. സ​മാ​പ​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​​​​ങ്കെ​ടു​ക്കും. നി​യ​മ​സ​ഭാ ​സ​മ്മേ​ള​നം ന​ട​ക്കാ​നു​ള്ള​തി​നാ​ൽ യാ​ത്ര​യു​ടെ തീ​യ​തി​യി​ൽ അ​ത​നു​സ​രി​ച്ച്​ മാ​റ്റ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramKerala leadersRam Temple Ayodhya
News Summary - Ram temple dedication: Kerala leaders share their concern; AICC refused to respond
Next Story