Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടിനെ...

നാടിനെ ​െനാ​മ്പരപ്പെടുത്തിയ മരണത്തോട്​ നിയമത്ത​ി​െൻറ കറുത്തമുഖം 

text_fields
bookmark_border

ഉരുവച്ചാൽ (കണ്ണൂർ): ഒരു നാടിനെയാകെ നൊമ്പരപ്പെടുത്തി ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മൃതദേഹത്തി​ന്​ നിയമത്തി​​​​െൻറ നൂലാമാലകളുടെ കുരുക്കുവീണത്​ ജനങ്ങളിൽ അമർഷം വളർത്തി. വിദ്യാർഥിനിയുടെ മൃതദേഹം 15 മണിക്കൂറാണ്​ കിടപ്പുമുറിയിൽ തൂങ്ങിക്കിടന്നത്​. ഇൻക്വസ്​റ്റ്​ നടത്താനുള്ള ‘പകൽവെളിച്ച’ത്തി​​​​െൻറ സാ​േങ്കതികത ചൂണ്ടിയാണ്​ വൈകീട്ട്​ അഞ്ചു​ മുതൽ പിറ്റേന്ന്​ രാവിലെ ഏഴരവരെ മൃതദേഹം വീട്ടിനുള്ളിൽ തൂങ്ങിക്കിടന്നത്​. കാട്ടുതീപോ​െല പടർന്ന മരണവിവരമറിഞ്ഞ്​ കോളനിയിലേക്ക്​ ജനം ഒഴുകിയെത്തിയപ്പോൾ പാതിരാവിലും അതേ അവസ്​ഥയിലായിരുന്നു. 

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ മാലൂർ നിട്ടാറമ്പ്​ ലക്ഷംവീട്​ കോളനിയിലെ നാമത്ത്​ റഫ്​സീനയുടെ (17) മൃതദേഹമാണ്​ മണിക്കൂ​േറ​ാളം വീട്ടിനകത്ത്​ തൂങ്ങിയനിലയിൽ സൂക്ഷിച്ചത്​. കൂലിവേലക്കുപോയി ബുധനാഴ്​ച വൈകീട്ട്​ 4.45ഒാടെ വീട്ടിൽ തിരിച്ചെത്തിയ ഉമ്മ റഹ്​മത്താണ്​  വീട്ടിനകത്തെ കിടപ്പുമുറിയിൽ റഫ്​സീനയെ തൂങ്ങിയനിലയിൽ കണ്ടത്​. ഇവരുടെ നിലവിളികേ​െട്ടത്തിയ അയൽവാസികളും നാട്ടുകാരും ഉടൻ പൊലീസിൽ വിവരമറിയിച്ചു.
 വിവരമറിയു​േമ്പാൾ മാലൂർ എസ്​.​െഎയും സംഘവും പഞ്ചായത്ത്​  ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന സ്​ഥലത്ത്​ ഡ്യൂട്ടിയിലായിരുന്നു. സ്​റ്റേഷനിൽനിന്ന്​ ആദ്യം പൊലീസുകാരും പിന്നാലെ എസ്​.​െഎയും എത്തി. അപ്പോൾ സമയം അഞ്ചര. ഇൻക്വസ്​റ്റ്​ നടപടി പൂർത്തിയാവാൻ രണ്ടു​ മണിക്കൂറെടുക്കും. ആറിന്​ തുടങ്ങിയാൽ പകൽവെളിച്ചത്തിൽ പൂർത്തിയാക്കാനാവില്ല. സർക്കിൾ, ഡിവൈ.എസ്​.പി, ജില്ല പൊലീസ്​ ചീഫ്​ എന്നിങ്ങനെ വിവരം കൈമാറി ഇൻക്വസ്​റ്റ്​ രാവിലേക്ക്​ നടത്താൻ അനുമതി തേടുകയായിരുന്നുവെന്നാണ്​ പൊലീസ്​ സ്​റ്റേഷനിൽനിന്നുള്ള വിശദീകരണം. മൃതദേഹത്തിന്​ കാവലിരിക്കാൻ രണ്ടു പൊലീസുകാരെ ഏർപ്പെടുത്തുകയും കുട്ടിയുടെ മാതാവിനെ ബന്ധുവീട്ടിലേക്ക്​ മാറ്റുകയും​ ചെയ്​തു. സൂ​ര്യാസ്​തമയത്തിന്​ തൊട്ടുമു​േമ്പാ ശേഷമോ മൃതദേഹം ഇൻക്വസ്​റ്റ്​ നടത്താൻ പാടില്ലെന്ന നിർ​േദശം പാലിക്കേണ്ടതിനാലാണ്​ മൃതദേഹം മരണം സംഭവിച്ച അതേ സ്ഥിതിയിൽതന്നെ സൂക്ഷിക്കേണ്ടിവന്നതെന്നാണ്​ പൊലീസ്​ വിശദീകരണം. നിയമത്തിലെ ‘പകൽവെളിച്ചം’ എന്നതി​​​​െൻറ പ്രായോഗികത ‘വെളിച്ചം’ എന്നായിരുന്നുവെങ്കിൽ രാത്രിയിലും ​ഇൻക്വസ്​റ്റ്​ നടത്താനാവുമെന്നാണ്​ ബന്ധപ്പെട്ടവരുടെ വിശദീകരണം. വ്യാഴാഴ്​ച രാവിലെ ഏഴരയോടെ പൊലീസ്​ എത്തി ഒമ്പതരയോടെ ഇൻക്വസ്​റ്റ്​ നടപടി പൂർത്തിയാക്കുകയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafseena death
News Summary - rafseena death
Next Story