Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വിപ്ലവ സിംഹമേ...’;...

‘വിപ്ലവ സിംഹമേ...’; സി. ദിവാകരനെ പരിഹസിച്ച് പി.വി അൻവർ

text_fields
bookmark_border
PV Anvar, C Diwakaran
cancel

കോഴിക്കോട്: കൊലവിളി നടത്തുന്ന പി.വി. അൻവർ എം.എൽ.എയെ കൊടുംക്രിമിനലായി പ്രഖ്യാപിക്കണമെന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍റെ പരാമർശനത്തിന് പരിഹാസ മറുപടി. വിപ്ലവ സിംഹമേ... എന്ന് വിളിച്ചാണ് ദിവാകരനെതിരായ അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

‘നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക’ എന്ന മത്തായിയുടെ സുവിശേഷവും അൻവർ പരാമർശിച്ചിട്ടുണ്ട്. 2016 മുതൽ 2021വരെ എം.എൽ.എ ഹോസ്റ്റലിലെ ഫ്ലാറ്റിൽ ദിവാകരൻ തന്‍റെ അയൽവാസിയായിരുന്നുവെന്നും പി.വി. അൻവർ ചൂണ്ടിക്കാട്ടുന്നു.

പി.വി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

"നിന്നെ പോലെ നിന്റെ

അയൽക്കാരനേയും സ്നേഹിക്കുക"

മത്തായിയുടെ സുവിശേഷം: അധ്യായം 22,വാക്യം 39

2016-2021 കാലഘട്ടത്തിൽ എം.എൽ.എ ഹോസ്റ്റലിൽ എനിക്ക്‌ അനുവദിക്കപ്പെട്ടിരുന്ന ഫ്ലാറ്റ്‌ നെയ്യാർ 1 ഡി ആയിരുന്നു.

1 ബി, സി. ദിവാകരന്റേതും.!!

വിപ്ലവ സിംഹമേ..♥️

മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ എം.എൽ.എ നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് സി. ദിവാകരൻ പരാമർശം നടത്തിയത്. കൊലവിളി നടത്തുന്ന പി.വി. അൻവറിനെ കൊടുംക്രിമിനലായി പ്രഖ്യാപിക്കണമെന്ന് ദിവാകരൻ ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്ന് സി. ദിവാകരൻ വ്യക്തമാക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postPV Anvar MLAC Diwakaran
News Summary - PV Anvar made fun of C. Diwakaran
Next Story