Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയങ്ക ഗാന്ധി...

പ്രിയങ്ക ഗാന്ധി കോവിഡ്​ നിരീക്ഷണത്തിൽ; തെരഞ്ഞെടുപ്പ്​ പരിപാടികൾ റദ്ദാക്കി

text_fields
bookmark_border
priyanka gandhi
cancel

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്​ പരിപാടികൾ റദ്ദാക്കി. കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടർന്ന്​ പരിപാടികൾ ഒഴിവാക്കിയത്​. നിരീക്ഷണത്തിൽ തുടരാൻ ഡോക്​ടർമാർ അറിയിച്ചുവെന്ന്​ പ്രിയങ്ക പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ്​ റോബർട്ട്​ വാധ്രക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.

നാളെയാണ്​ പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്​. നേമത്ത്​ യു.ഡി.എഫ്​ സ്ഥാനാർഥി കെ.മുരളീധരന്‍റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പ​​ങ്കെടുക്കുമെന്ന്​ അറിയിച്ചിരുന്നു. ​

മുമ്പ്​ കേരളത്തിലെത്തിയപ്പോൾ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്​തിയറിയിച്ചിരുന്നു. തുടർന്ന്​ കേരളത്തിലെത്തുമെന്ന്​ പ്രിയങ്ക അറിയിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhi​Covid 19
News Summary - Priyanka Gandhi under Covid observation; Election events canceled
Next Story