Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കേരളത്തിന്‍റെ...

'കേരളത്തിന്‍റെ അഭിമാനം'; മുഖ്യമന്ത്രിയെ സന്ദർശിച്ച്​ ഹോക്കി താരം പി.ആർ. ശ്രീജേഷ്

text_fields
bookmark_border
pr sreejesh with pinarayi vijayan
cancel
camera_alt

പി.ആർ. ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: ഒളിമ്പിക്​സ്​ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്‍റെ ക്യാപ്​റ്റനും മലയാളിയുമായ പി.ആർ. ശ്രീജേഷ്​ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർ​ശിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണ്​ സന്ദർശിച്ചത്​. മന്ത്രി വി. ശിവൻകുട്ടിയും കൂടെയുണ്ടായിരുന്നു.

ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു​െവക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 'കേരളത്തിന്‍റെ അഭിമാനമായ ഹോക്കി താരം പി.ആർ. ശ്രീജേഷ് ഓഫിസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിന്‍റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്.

ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തി​േന്‍റതായുണ്ട്. ശ്രീജേഷിന്​ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു' -മുഖ്യമന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു. ഇന്ത്യൻ ടീമിന്‍റെ ജഴ്​സി സമ്മാനിച്ചാണ്​ ശ്രീജേഷ്​ മടങ്ങിയത്​.

ശ്രീ​ജേ​ഷി​ന്​ ര​ണ്ടു​കോ​ടി പാ​രി​േ​താ​ഷി​കം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചിട്ടുണ്ട്​. കൂടാതെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റാ​യ ശ്രീ​ജേ​ഷി​ന്​ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​റാ​യി (സ്​​പോ​ർ​ട്​​സ്) സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാനും തീരുമാനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pr sreejesh
News Summary - ‘Pride of Kerala’; Hockey player PR Sreejesh visits CM
Next Story