You are here

തോമസ്​ ചാണ്ടി: തീരുമാനം ഉടനെന്ന്​ പ്രഫുൽ പ​േട്ടൽ

00:38 AM
15/11/2017
Praful Patel

കൊച്ചി: തോമസ്​ ചാണ്ടി വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ഉടൻ ഉചിതമായ തീരുമാനമെടുക്കുമെന്ന്​ കേരളത്തി​​െൻറ ചുമതലയുള്ള എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പ​േട്ടൽ. തോമസ്​ ചാണ്ടി ഉൾപ്പെട്ട കായൽ കൈയേറ്റ വിഷയത്തിൽ ഹൈകോടതിയുടെ പരാമർശങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ഇത്​ വിശദമായി പഠിച്ചശേഷം ദിവസങ്ങൾക്കകം തീരുമാനമെടുക്കും.

പൊതുജീവിതത്തിൽ സംശുദ്ധത നിലനിർത്തണമെന്ന നിലപാടിൽനിന്ന്​ പാർട്ടി പിന്നോട്ട്​ പോകില്ല. എൻ.സി.പി സംസ്​ഥാന നിർവാഹക സമിതി യോഗവും മുഖ്യമന്ത്രി പിണറായി വിജയനുമായും എൽ.ഡി.എഫ്​ നേതൃത്വവുമായുമുള്ള കൂടിക്കാഴ്​ചകളും വരും ദിവസങ്ങളിൽ നടക്കുമെന്നും പ്രഫുൽ പ​േട്ടൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

COMMENTS