Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ് വൺ സപ്ലിമെന്ററി...

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയിൽ 13,705 പേർ പുറത്ത്

text_fields
bookmark_border
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: മലപ്പുറം ജില്ലയിൽ 13,705 പേർ പുറത്ത്
cancel

മ​ല​പ്പു​റം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്. സ​പ്ലി​മെ​ന്റ​റി ഘ​ട്ട​ത്തി​ലെ​ങ്കി​ലും സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണ് പ​ട്ടി​ക വ​ന്ന​പ്പോ​ൾ പു​റ​ത്ത് പോ​യ​ത്. ഇ​വ​ർ ഇ​നി​യും സീ​റ്റി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രും. സ​പ്ലി​മെ​ന്റ​റി​ക്ക് 19,710 അ​പേ​ക്ഷ​ക​രാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 19,659 പേ​രെ​യാ​ണ് അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 1,883 പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​രാ​ണ്. 6,005 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​ത്. ഇ​നി നാ​ല് സീ​റ്റ് മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് ത​ന്നെ സ​പ്ലി​മെ​ന്റ​റി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​ത്ര​യും കു​റ​ഞ്ഞ സീ​റ്റു​ക​ൾ ഒ​ഴി​വ് വ​ന്ന​ത് മ​ല​പ്പു​റ​ത്ത് മാ​ത്ര​മാ​ണ്. ജി​ല്ല​യി​ൽ ഇ​നി മാ​നേ​ജ്മെ​ന്റ്, അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ് സീ​റ്റ് ഒ​ഴി​വു​ള്ള​ത്. ഈ ​സീ​റ്റു​ക​ളി​ൽ വ​ൻ തു​ക മു​ട​ക്കി പ​ഠി​ക്ക​ണം. ഇ​ത് പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. മാ​നേ​ജ്മെ​ന്റ്-​അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി 13,056 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. മാ​നേ​ജ്മെ​ന്‍റി​ൽ 3184, അ​ൺ എ​യ്ഡ​ഡി​ൽ 9872 സീ​റ്റു​ക​ളു​മാ​ണ് ഒ​ഴി​വ് വ​ന്ന​ത്.

ജി​ല്ല​യി​ൽ മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​കെ 49,107 കു​ട്ടി​ക​ളാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് മേ​ഖ​ല‍യി​ൽ 47,651 പേ​രും അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 1456 പേ​രു​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. മെ​റി​റ്റ് ക്വോ​ട്ട​യി​ൽ 42,006, സ്പോ​ർ​ട്സി​ൽ 840, മാ​നേ​ജ്മെ​ന്‍റി​ൽ 1750, ക​മ്യൂ​ണി​റ്റി​യി​ൽ 3055 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​വേ​ശ​നം. ജി​ല്ല​യി​ൽ ആ​കെ 81,022 അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​വ​ർ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് മു​മ്പാ​യി പ്ര​വേ​ശ​നം നേ​ട​ണം.

സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് വി​വ​ര​ങ്ങ​ൾ

  • ആ​കെ അ​പേ​ക്ഷ​ക​ർ -19,710
  • പ​രി​ഗ​ണി​ച്ച​ത് -19,659
  • മ​റ്റ് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ർ -1,883
  • സീ​റ്റ് ല​ഭി​ച്ച​ത് -6,005
  • ഒ​ഴി​വ് -04
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus oneMalappuramPlus one supplementary allotment
News Summary - Plus one supplementary allotment: 13,705 people out in Malappuram district
Next Story