Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൈപ്പ്​ ബോംബ്​ കേസ്​:...

പൈപ്പ്​ ബോംബ്​ കേസ്​: ശുഹൈബിനെ കേരള പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങി

text_fields
bookmark_border
പൈപ്പ്​ ബോംബ്​ കേസ്​: ശുഹൈബിനെ കേരള പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങി
cancel

മലപ്പുറം: 1995ൽ കടലുണ്ടി പുഴയിൽ കൂമൻകല്ല്​ പാലത്തിനടിയിൽനിന്ന്​ പൈപ്പ്​ ബോംബുകൾ കണ്ടെത്തിയ കേസിൽ തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബിനെ കേരള പൊലീസ്​ കസ്​റ്റഡിയിൽ വാങ്ങി. ഗുജറാത്ത്​ പൊലീസി​​​െൻറ കസ്​റ്റഡിയിലുള്ള ശുഹൈബിനെ തിങ്കളാഴ്​ച മലപ്പുറം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. 

കേരള ക്രൈംബ്രാഞ്ച്​ ​െഎ.എസ്​.​െഎ.ടിയാണ് (ഇ​േൻറണൽ സെക്യൂരിറ്റി ഇൻവെസ്​റ്റിഗേഷൻ ടീം)​ കേസ്​ അന്വേഷിക്കുന്നത്​. തെളിവെടുപ്പിനായി മൂന്ന്​ ദിവസത്തേക്കാണ്​ കസ്​റ്റഡിയിൽ വിട്ടത്​. കേസിൽ ഗൂഢാലോചന നടന്നുവെന്ന്​ പറയുന്ന മക്ക ലോഡ്​ജ്​, പൂക്കോട്ടൂരിലെ പടക്ക ഫാക്​ടറി എന്നിവിടങ്ങളിൽ ശുഹൈബിനെ എത്തിച്ച്​ തെളിവെടുക്കും. 

ഗുജറാത്ത്​ സ്​ഫോടനങ്ങളുമായി ബന്ധപ്പെട്ട്​ ഇൗ വർഷം മേയ്​ 23നാണ്​ അഹ്​മദാബാദ്​ ക്രൈംബ്രാഞ്ച്​ ഇയാളെ അറസ്​റ്റ്​ ചെയ്​തത്​. ദുബൈയിൽനിന്ന്​ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയായിരുന്നു അറസ്​റ്റ്​. ഇതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെയാണ്​ മലപ്പുറം പൈപ്പ്​ ബോംബ്​ കേസിലെ പങ്കാളിത്തം തെളിഞ്ഞതെന്ന്​ സി.ബി.സി.​െഎ.ഡി ​െഎ.എസ്​.​െഎ.ടി മലപ്പുറം കോടതിയിൽ സമർപ്പിച്ച കസ്​റ്റഡി അപേക്ഷയിൽ പറയുന്നു. വിലാസമോ വിവരങ്ങളോ അറിയാത്തതിനാലാണ്​ മുൻ കുറ്റപത്രത്തിൽ പേര്​ ഉൾപ്പെടുത്താതിരുന്നത്​​. എട്ടാം പ്രതിയായാണ്​ ഇയാളെ ഉൾപ്പെടുത്തിയിട്ടുള്ളത്​. 2008ലെ അഹ്​മദാബാദ്​ സ്​ഫോടന പരമ്പരയിൽ 35 കേസുകൾ ശുഹൈബിനെതിരെ ഗുജറാത്തിലുണ്ട്​. 

പൈപ്പ്​ ബോംബ്​ കേസ്​
1995 ഡിസംബർ 31നാണ്​ കടലുണ്ടി പുഴയിൽ കൂമൻകല്ല്​ പാലത്തിനടിയിൽനിന്ന്​ പൈപ്പ്​ ബോംബുകൾ കണ്ടെത്തിയത്​. കേസിൽ ഏഴ്​ പ്രതികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്​തു. ഇതിൽ നാലുപേരെ 2009ൽ മഞ്ചേരി സെഷൻ കോടതി വെറുതെ വിട്ടു. കേസിൽ ഹാജരാകാത്തതിനാൽ മൂന്നുപേർക്കെതിരെ കോടതി വാറൻറ്​​ നിലവിലുണ്ട്​. കേസ്​ മലപ്പുറം ജുഡീഷ്യൽ ഫസ്​റ്റ് ​ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ നടന്നുവരുകയാണ്​. പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ്​ ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്​. ഇതിനിടെയാണ്​ വർഷങ്ങൾക്കുശേഷം ശുഹൈബി​​​െൻറ അറസ്​റ്റും എട്ടാം പ്രതിയാക്കിയതും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspipe bomb case
News Summary - pipe bomb case -Kerala news, malayalam news
Next Story