Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസി​െൻറ...

ആർ.എസ്​.എസി​െൻറ "കുടുംബ പ്രബോധന"ത്തിനെതിരെ മുഖ്യമന്ത്രി

text_fields
bookmark_border
ആർ.എസ്​.എസി​െൻറ കുടുംബ പ്രബോധനത്തിനെതിരെ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം തുടങ്ങി പൗര​​െൻറ മൗലികാവകാശത്തിൽ കൈകടത്താനുള്ള ആർ.എസ്​.എസി​​െൻറ നീക്കം പൗരാവകാശ ലംഘനമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകൾ കയറിയിറങ്ങി മനുസ്മൃതിയിലെ "മൂല്യങ്ങൾ" കുടുംബങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്​. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള ആർ.എസ്​.എസി​​െൻറ "കുടുംബ പ്രബോധനം’’ കേന്ദ്രത്തി​​െൻറ സഹായത്തോടെയാണ്​ നടപ്പാക്കുന്നതെന്നും പിണറായി വിജയൻ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വിമർശിക്കുന്നു. 

ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ആർ.എസ്​.എസ്​ ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പശു സംരക്ഷണത്തി​​െൻറ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി തുടരണമെന്ന്​ നിഷ്കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർ.എസ്. എസിനോട് അദ്ദേഹം ആവശ്യപ്പെടണമെന്നും പിണറായി വിജയൻ ആവശ്യ​പ്പെടുന്നു. ​

ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam news
News Summary - Pinarayi vijayan critizise RSS Kudumbha Prabhodhan
Next Story