Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവിന്‍റെ...

ഭർത്താവിന്‍റെ ഹൃദയസ്പന്ദനം നിലനിർത്താൻ ബിന്ദു നെട്ടോട്ടത്തിൽ 

text_fields
bookmark_border
helping
cancel

ഫ​റോ​ക്ക്: 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പേ​സ്മേ​ക്ക​റി​​​െൻറ സ​ഹാ​യ​ത്തോ​ടെ ഹൃ​ദ​യ​താ​ളം നി​ല​നി​ർ​ത്തു​ന്ന എ​ട​ച്ചാ​ൽ ഷി​ബു (46)വി​​​െൻറ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഭാ​ര്യ ബി​ന്ദു നെ​ട്ടോ​ട്ട​ത്തി​ൽ. ഈ ​മാ​സം 19ന് ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​തി​യ പേ​സ് മേ​ക്ക​ർ സ്ഥാ​പി​ക്കാ​ത്ത പ​ക്ഷം ഷി​ബു​വി​​​െൻറ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​യി​ട്ടു​പോ​ലും ഉ​പ​ക​ര​ണ​ത്തി​ന് മൂ​ന്നു ല​ക്ഷ​വും ഒ​രു​ല​ക്ഷ​ത്തോ​ളം മ​റ്റു ​െച​ല​വു​ക​ളും വ​രും.

സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മോ സ​ഹാ​യി​ക്കാ​ൻ​ത​ക്ക ബ​ന്ധു​ക്ക​ളോ ഇ​വ​ർ​ക്കി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് ജോ​ലി​യൊ​ന്നും ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഷി​ബു. ബി​ന്ദു​വി​ന് ഫ​റോ​ക്കി​ലെ തു​ണി​ക്ക​ട​യി​ൽ സെ​യി​ൽ​സ് ഗേ​ളാ​യി ജോ​ലി ചെ​യ്ത് കി​ട്ടു​ന്ന തു​ച്ഛ​വ​രു​മാ​ന​മാ​ണ് ആ​ശ്ര​യം. ഷി​ബു​വി​ന് രോ​ഗം മൂ​ർഛി​ച്ച​തോ​ടെ ബി​ന്ദു​വി​നും ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ പ്ല​സ് ടു ​ക​ഴി​ഞ്ഞ ഏ​ക മ​ക​ൻ തു​ട​ർ​പ​ഠ​നം നി​ർ​ത്തി കൂ​ലി​പ്പ​ണി​ക്ക് പോ​വു​ക​യാ​ണി​പ്പോ​ൾ. ഫാ​റൂ​ഖ് കോ​ള​ജി​ന് സ​മീ​പം മേ​ലേ വാ​ര​ത്ത്​ വാ​ട​ക വീ​ട്ടി​ലാ​ണ്​ ഇ​വ​രു​ടെ താ​മ​സം.

സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​വ​ർ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല. ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും വാ​ട​ക​യു​മൊ​ക്കെ​യാ​യി പ്ര​തി​മാ​സം ന​ല്ലൊ​രു തു​ക ക​ണ്ടെ​ത്ത​ണം. ഇ​തി​നി​ട​യി​ലാ​ണ് ഷി​ബു ജീ​വ​ൻ​നി​ല​നി​ർ​ത്തു​ന്ന ഉ​പ​ക​ര​ണ​ത്തി​​​െൻറ കാ​ലാ​വ​ധി തീ​രു​ന്ന​ത്. പു​ട്ട​പ​ർ​ത്തി​യി​ൽ നി​ന്നാ​ണ് നി​ല​വി​ലു​ള്ള പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്കു​ള​ള പ​ണം ക​ണ്ടെ​ത്താ​ൻ ആ​രെ​ങ്കി​ലും മ​ന​സ്സ​റി​ഞ്ഞ് സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം. എ​സ്.​ബി.​ഐ ബേ​പ്പൂ​ർ​ശാ​ഖ​യി​ൽ 20187883447 ന​മ്പ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ( IFSC SBl N004923). ഫോ​ൺ: 9605200438.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ferokekerala newsmalayalam newsFinancial HelpPacemaker SurgeryBindhu
News Summary - Pacemaker Surgery: Feroke Native Bindhu want to Financial Help -Kerala News
Next Story