Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi vijayan
cancel
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം പ്രവർത്തക​െൻറ...

സി.പി.എം പ്രവർത്തക​െൻറ കൊലപാതകം: കുറ്റവാളികൾക്ക്​ തക്കതായ ശിക്ഷ ഉറപ്പുവരുത്തും -മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: കൊല്ലം മണ്‍റോതുരുത്തില്‍ കുത്തേറ്റ്​ സി.പി.എം പ്രവർത്തകൻ മണിലാൽ മരിച്ച സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന്​ മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്.

കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസും യു.ഡി.എഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തുവന്നിട്ടുണ്ട്. ആ സഖ്യത്തി​െൻറ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരുകക്ഷികളും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൺറോതുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം ഹോംസ്​റ്റേ ഉടമ മണിലാൽ (54) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ കിഴക്കേകല്ലട പൊലീസ്​ അറസ്​റ്റ് ചെയ്തു. ഡൽഹി പൊലീസ്​ മുൻ ഉദ്യോഗസ്ഥൻ മൺറോതുരുത്ത് പുപ്പാശ്ശേരിൽ അശോകനെയും ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഓട്ടോൈഡ്രവർ സത്യനെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കോവിഡ് ടെസ്​റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ ​േകാളജ് ആശുപത്രിയിൽ മൃതദേഹം പോസ്​റ്റ്മോർട്ടം നടത്തി.

സംസ്കാരം രാത്രി എ​​േട്ടാടെ വീട്ടുവളപ്പിൽ നടത്തി. ഞായറാഴ്​ച തെരഞ്ഞെടുപ്പ്​ കൊട്ടിക്കലാശം സമാപിച്ച ശേഷം, മൺറോതുരുത്ത് കനറാ ബാങ്കിന് മുന്നിലായിരുന്നു സംഭവം. എൽ.ഡി.എഫ് ബൂത്ത് സജ്ജീകരിക്കുകയായിരുന്ന മണിലാലുമായി അശോകൻ വാക്​തർക്കമുണ്ടാവുകയും കത്തിയെടുത്ത്​ കുത്തുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മണിലാൽ മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച പ്രദേശത്ത് സി.പി.എം ഹർത്താൽ ആചരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Munroe Islandcpm worker
News Summary - Murder of CPM worker: Punishment of criminals will be ensured: CM
Next Story