Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ നേതാക്കൾക്ക്​...

വനിതാ നേതാക്കൾക്ക്​ പ്രത്യേകതരം ഫെമിനിസമെന്ന്​ ആക്ഷേപം; എം.എസ്​.എഫി​െൻറ സ്​ത്രീവിരുദ്ധതക്കെതിരേ പരാതിയുമായി 'ഹരിത'

text_fields
bookmark_border
വനിതാ നേതാക്കൾക്ക്​ പ്രത്യേകതരം ഫെമിനിസമെന്ന്​ ആക്ഷേപം; എം.എസ്​.എഫി​െൻറ സ്​ത്രീവിരുദ്ധതക്കെതിരേ പരാതിയുമായി ഹരിത
cancel

കോഴിക്കോട്​: മുസ്​ലിം ലീഗി​‍െൻറ വിദ്യാർഥി സംഘടനയായ എം.എസ്​.എഫിനെതിരെ പരാതിയുമായി വനിത നേതാക്കൾ. എം. എസ്. എഫ് യോഗം സ്ത്രീവിരുദ്ധ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നുവെന്ന്​ എം.എസ്​.എഫി​‍െൻറ വനിത വിഭാഗമായ 'ഹരിത' മുസ്​ലിം ലീഗ്​ നേതൃത്വത്തിന്​ നൽകിയ പരാതിയിൽ പറയുന്നു. ജൂണ്‍ 27ന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്​. കഴിഞ്ഞ മാസം 22ന് കോഴിക്കോട് ഹബീബ് സെൻററില്‍ ചേര്‍ന്ന എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്​ സ്​​​ത്രീവിരുദ്ധ പരാമർശമുണ്ടായതെന്ന്​ 'ഹരിത'യുടെ സംസ്ഥാന പ്രസിഡൻറ്​ മുഫീദ തസ്​നിയും സെക്രട്ടറി നജ്മ തബ്ഷിറയും നല്‍കിയ പരാതിയില്‍ പറയുന്നു.


വനിത നേതാക്കള്‍ വിവാഹം കഴിക്കാത്തവരും വിവാഹത്തിന്​ മടിയുള്ളവരും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരുമാണെന്ന വോയ്​സ്​ മെസേജുകൾ പ്രചരിപ്പിക്കുന്നുണ്ട്​. പ്രത്യേകതരം ഫെമിനിസത്തി​‍െൻറ വക്താക്കളാണെന്ന്​ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറും മലപ്പുറം ജില്ലയിലെ പേരറിയാവുന്ന ചില നേതാക്കളും പ്രചരിപ്പിക്കുന്നതായും ഹരിത നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഹരിതയുടെ നേതാക്കളെ വിളിച്ച് അസഭ്യം നിറഞ്ഞതും അപമാനിക്കുന്നതുമായ രീതിയില്‍ സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്യുകയാണ്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും പരാതിയില​ുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msfharithaFeminism
Next Story