Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇതുപോലൊരു സാധനത്തെ...

‘ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയ​ല്ല, മുഖം കോടുകയാണ് ചെയ്യുക’, ഗണേഷിനെതിരെ എം.എം. ഹസ്സൻ

text_fields
bookmark_border
MM Hassan  KB Ganesh Kumar
cancel

തിരുവനന്തപുരം: ഗണേഷ് കു​മാറിനെ പോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വെച്ചാൽ മിനുങ്ങുകയ​ല്ല, മുഖം കോടുകയാണ് ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ. സർക്കാറിന്റെ മുഖം മിനുക്കാൻ പിണറായി മന്ത്രിസഭയിൽ അഴിച്ചു പണി നടത്താൻ പോവുകയാണ്.

ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ യു.ഡി.എഫിന് അഭിപ്രായമില്ല. പക്ഷെ, ഇതുപോലൊരാളെ മന്ത്രിയാക്കാൻ പിണറായി വിജയൻ ശ്രമിക്കുമോയെന്നത് ​കാണേണ്ടിയിരിക്കുന്നു. ഗണേഷ് കുമാർ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അങ്ങനെ ഒരാളെ മന്ത്രിയാക്കരുതെന്ന് പറയേണ്ട ആവശ്യമൊന്നും ഞങ്ങൾക്കില്ലെന്നും ഹസ്സൻ പറഞ്ഞു. സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിൽ ക്രിമിനൽ ​ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന സാഹചര്യത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ല.

ഉമ്മൻ ചാണ്ടി സർക്കാറിൽ മന്ത്രിയായിരുന്നു ഗണേഷ് കുമാർ. അങ്ങനെയൊരു അബദ്ധം ഉമ്മൻ ചാണ്ടിക്ക് സംഭവിച്ചു. അന്ന്, ഗണേഷി​നോട് രാജിവെക്കാൻ പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാലല്ല. അദ്ദേഹത്തിന്റെ കുടുംബപ്രശ്നം കാരണമാണ്. അതെല്ലാവർക്കും അറിയാം. ഇതിനുള്ള പ്രതികാരമാണ് പിന്നീട് നാം കണ്ടത്. സോളാർ കേസിലൂടെ അധികാരത്തിൽ വരാൻ കഴിഞ്ഞ ഇടതുസർക്കാർ ഈ സാമൂഹിക വിരുദ്ധ പ്രവണതകളുള്ള രാഷ്ട്രീയ നേതാവിന് അവർ, നൽകിയ പാരിതോഷികമാണ് ഗണേഷിന്റെ എം.എൽ.എ സ്ഥാനം.

പരാതിക്കാരിയുടെ മുൻ ഭർത്താവ് ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യങ്ങൾ, മരിക്കുന്നതുവരെ ഉമ്മൻ ചാണ്ടി പുറത്ത് പറഞ്ഞില്ല. ഏറെ ​വേട്ടയാടൽ നേരിട്ടപ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞത് ‘സത്യം വിജയിക്കും, ഞാനൊരു ദൈവ വിശ്വാസിയാണ്’ എന്നായിരുന്നു. ഇപ്പോൾ, ദൈവത്തിന്റെ രൂപത്തിൽ വന്നത് സി.ബി.ഐയാണ്. ഈ വിഷയത്തിൽ സി.ബി.ഐ കൂടുതൽ അന്വേഷിച്ച് നടപടിയെടുക്ക​ണമെന്നാണ് യു.ഡി.എഫ് ആവശ്യ​പ്പെടുന്നതെന്നും ഹസ്സൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassansolar caseKB Ganesh kumar
News Summary - MM Hassan wants KB Ganesh Kumar to resign as MLA
Next Story