Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എം അക്​ബറിന്​...

എം.എം അക്​ബറിന്​ ജാമ്യം

text_fields
bookmark_border
എം.എം അക്​ബറിന്​ ജാമ്യം
cancel

കൊച്ചി: മ​ത​സ്പ​ർ​ധ​ക്ക്​ കാ​ര​ണ​മാ​കു​ന്ന പു​സ്ത​കം പ​ഠി​പ്പി​ച്ചെന്ന കേസിൽ അറസ്​റ്റിലായ കൊച്ചിയിലെ പീസ്​ ഇൻറർനാഷനൽ ​സ്​കൂൾ മാനേജിങ്​ ഡയറക്​ടർ എം.എം. അക്​ബറിന്​ ജാമ്യം. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയാണ്​ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജി ജാമ്യം അനുവദിച്ചത്​. വൈകുന്നേരം ഏഴോടെ അദ്ദേഹം ജയിൽമോചിതനായി. 

സ്​കൂളിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്കായി തയാറാക്കിയ പാഠപുസ്​തകത്തിലെ ഏതാനും ഭാഗങ്ങൾ മതസ്​പർധക്ക്​ ഇടവരുത്തുന്നതാണെന്ന്​ ആരോപിച്ചായിരുന്നു കേസ്​ എടുത്തത്​. എറണാകുളം ജില്ല വിദ്യാഭ്യാസ ഒാഫിസറുടെ റിപ്പോർട്ടി​​​െൻറ അടിസ്​ഥാനത്തിൽ 2016 ഒക്​ടോബർ ഏഴിനാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. സ്​കൂൾ അഡ്​മിനിസ്​ട്രേറ്റർ, പ്രിൻസിപ്പൽ, ട്രസ്​റ്റ്​ അംഗങ്ങൾ എന്നിവരെ ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കിയാണ്​ കേസ്​​. ഇതിന്​ പിന്നാലെ പുസ്​തകത്തി​​​െൻറ പ്രസാധകരെ നാലുമുതൽ ആറുവരെ പ്രതികളാക്കി അറസ്​റ്റ്​ ചെയ്​തിരുന്നു. ഇവർക്ക്​ ഹൈകോടതി 2016 ഡിസംബർ 17ന്​ ജാമ്യം അനുവദിച്ച​ു. ഇതിനുശേഷമാണ്​ അക്​ബറിനെ ഏഴാം പ്രതിയാക്കിയത്​. ഫെബ്രുവരി 24ന്​ മലേഷ്യയിൽനിന്ന്​ വരുന്നതിനിടെ​ ഹൈദരാബാദ്​ വിമാനത്താവളത്തിൽവെച്ചാണ്​ പിടിയിലാകുന്നത്​. 

എന്നാൽ, ആദ്യം രജിസ്​റ്റർ ചെയ്​ത എഫ്​.​െഎ.ആറിൽ അക്​ബറിനെ പ്രതിയാക്കുകയോ അതിൽ ആരോപണങ്ങൾ ഉള്ളതായോ കാണുന്നില്ലെന്ന്​ ​േകാടതി പറഞ്ഞു. സ്​കൂളി​​​െൻറ ഉടമ എന്ന നിലയിലാണ്​ ഹരജിക്കാരനെ ​അറസ്​റ്റ്​ ചെയ്​തതെന്ന്​ പറയുന്നുണ്ടെങ്കിലും ഉടമയാണെന്ന്​ തെളിയിക്കുന്ന ഒരു രേഖയും ശേഖരിച്ചിട്ടില്ല. ആരോപണമുന്നയിക്കപ്പെട്ട പുസ്​തക ഭാഗങ്ങളിൽ ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരായി എന്തെങ്കിലും ഉള്ളതായി കാണുന്നില്ല. പരാതി ഉയർന്നപ്പോൾത​െന്ന പുസ്​തകം സ്​കൂൾ അധികൃതർ പിൻവലിച്ചിട്ടുമുണ്ട്​.

ഇൗ പുസ്​തകത്തിലെ പാഠഭാഗങ്ങൾ സംബന്ധിച്ച്​ ഒരു വിദ്യാർഥിയുടെയും മാതാപിതാക്കൾ പരാതി നൽകുകയോ എതിർപ്പ്​ അറിയിക്കുകയോ ചെയ്​തിട്ടുമില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത രണ്ട്​ കേസിലെ തുടർനടപടികൾ ഹൈകോടതി സ്​റ്റേ ചെയ്​തിരിക്കുകയാണ്​. ഒരു വർഷവും അഞ്ചുമാസവുമായി കേസ്​ രജിസ്​റ്റർ ചെയ്​തിട്ട്​. ഇതിനകം അന്വേഷണം ഏറക്കുറെ പൂർത്തിയായിട്ടുണ്ടാവണം. അഞ്ചുദിവസം പൊലീസ്​ കസ്​റ്റഡിയിൽ ചോദ്യം ചെയ്​തിട്ടുമുണ്ട്​. ഇൗ സാഹചര്യത്തിൽ ഹരജിക്കാരനെ കൂടുതൽ കാലം ജുഡീഷ്യൽ കസ്​റ്റഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും നിരീക്ഷിച്ചാണ്​ ജാമ്യം അനുവദിച്ചത്​. 

ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി (ഒമ്പത്​) തള്ളിയതിനെത്തുടർന്നാണ്​ ജാമ്യം തേടി പ്രിൻസിപ്പൽ സെഷൻസ്​ കോടതിയെ സമീപിച്ചത്​. അതിനിടെ, മതസ്പര്‍ധ വളര്‍ത്തുന്ന പാഠ്യപദ്ധതിയല്ല ത​​​െൻറ അറസ്​റ്റിന് കാരണമായതെന്ന് ജയില്‍മോചിതനായ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കേസ് നിയമപരമായി നേരിടുമെന്നും നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. അന്‍വര്‍ എം.എല്‍.എ അദ്ദേഹത്തെ ജയിലിൽ സന്ദര്‍ശിച്ചു. ജയിൽമോചിതനായശേഷം എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍ എന്നിവരും സന്ദര്‍ശിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newsReligious ActivitiesPeace Schoolmm akbarHatred
News Summary - MM AKbar Granted Bail - Kerala news
Next Story