Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദത്ത്​ വിവാദം: അനുപമയെ...

ദത്ത്​ വിവാദം: അനുപമയെ കണ്ട്​ പിന്തുണയറിയിച്ച്​ മേധ

text_fields
bookmark_border
ദത്ത്​ വിവാദം: അനുപമയെ കണ്ട്​ പിന്തുണയറിയിച്ച്​ മേധ
cancel

തിരുവനന്തപുരം: ദത്ത്​ വിവാദത്തിൽ മുഖ്യമന്ത്രി നിലപാട്​ വ്യക്തമാക്കണമെന്ന്​ മേധ പട്​കർ. അനുപമയുടെ ദുരനഭുവങ്ങൾ നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല. ഈ വിഷയത്തിൽ കേരളത്തിലെ വനിത സംഘടനകൾ നിർബന്ധമായും നിലപാട്​ സ്വീകരിക്കണം. അനുപമയും ഭർത്താവ്​ അജിത്തുമായും കൂടിക്കാഴ്​ച നടത്തിയശേഷമായിരുന്നു പ്രതികരണം.

അനുപമ ഇപ്പോഴും നിയമപേരാട്ടത്തിലാണെന്നാണ്​ മനസ്സിലാക്കുന്നത്​. ദുഃഖകരമായ സംഭവമാണിത്​. സർക്കാർ ഏജൻസികൾ​ ഭരണഘടനക്കും നിയമം അനുശാസിക്കുന്ന അവകാശങ്ങൾക്കും അനുസരിച്ചാണ്​ പ്രവർത്തിക്കേണ്ടത്​. കുഞ്ഞി​െൻറയ​ും അമ്മയുടെയും അവകാശങ്ങൾ ഇതിൽ ഉൾപ്പെടും.

ഉച്ചക്ക്​ പന്ത്രണ്ടോടെ വൈ.എം.സി.എയിൽ വെച്ചായിരുന്നു കൂടിക്കാഴ്​ച. ഐക്യദാർഢ്യ സമിതി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

വിഷമിക്കേണ്ടതില്ലെന്നും കുഞ്ഞിനെ നന്നായി വളർത്തി ധീരമായി മുന്നോട്ടുപോകണമെന്നും അവർ അനുപമയോട്​ പറഞ്ഞു. തുടർന്ന്​ ജെ. ദേവിക ദത്ത്​ വിവാദവും സർക്കാറും ശിശുക്ഷേമസമിതിയുമടക്കം സ്വീകരിച്ച നിലപാടുകളും വിശദീകരിച്ചു. കൂടിക്കാഴ്​ച 20 മിനി​റ്റോളം നീണ്ടു. സി.ആർ. നീലകണ്​ഠൻ, ഡോ. ആസാദ്​, എസ്​. മിനി, മിർസാദ്​ റഹ്​മാൻ തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medha PatkarAnupama
News Summary - Medha Patkar meets Anupama
Next Story