Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'50,000 കോടിയുടെ ദേശീയ...

'50,000 കോടിയുടെ ദേശീയ സ്വത്തിനു മോദി സർക്കാർ വിലയിട്ടത് 518 കോടി'

text_fields
bookmark_border
50,000 കോടിയുടെ ദേശീയ സ്വത്തിനു മോദി സർക്കാർ വിലയിട്ടത് 518 കോടി
cancel

കോഴിക്കോട്​: ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്​ഥാപനം ബി. ഇ. എം. എല്ലി​​െൻറ (ബെമൽ) ഒാഹരി വിൽപനയുടെ മറവിൽ ​കൊടുംകൊള്ളയ്​ക്ക്​ മോദി സർക്കാർ കളമൊരുക്കുകയാണെന്ന്​ എം.ബി. രാജേഷ്​ എം.പി. ഏറ്റവും ചുരുങ്ങിയത്​ അമ്പതിനായിരം കോടി ആസ്​തിയുള്ള ബെമലി​​െൻറ ഒാഹരി വെറും 518. 44കോടി മാത്രമാക്കി കുറച്ചുകാണിച്ച്​ സ്വകാര്യ കുത്തക കമ്പനികൾക്ക്​ കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണെന്നും യഥാർഥ വിലയുടെ നൂറിലൊന്നുപോലും വരില്ലെന്നും എം.ബി. രാജേഷ്​ ത​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെ വെളിപ്പെടുത്തുന്നു.

പാർലമ​െൻറിൽ താൻ ഉന്നയിച്ച ചോദ്യങ്ങളുടെയും ലഭിച്ച ഉത്തരത്തി​​െൻറയും പകർപ്പുകൾ സഹിതമാണ്​ രാജേഷ്​ ഇൗ കാര്യം വെളിപ്പെടുത്തുന്നത്​. ബെമലി​​െൻറ ആകെ ഭൂമി 4191. 56 ഏക്കറാണ്​. ഇതിൽ 2696. 63 ഏക്കർ സ്വന്തം ഭൂമിയും 1494. 93 ഏക്കർ പാട്ടഭൂമിയുമാണ്. ബാംഗ്ലൂർ, കോലാർ, ചെന്നൈ, മൈസൂർ, ന്യൂഡൽഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലുള്ള ഭൂമിയുടെ ആകെ വിപണി മൂല്യം 33170 കോടിയാണ്​. ഇൗ ഭൂമിയുടെ വിപണി മൂല്യം  മോദി സർക്കാർ കണക്കാക്കിയിരിക്കുന്നതാക​െട്ട വെറും 92കോടി ആണ്​.

കഴിഞ്ഞ പത്തുവർഷം രാജ്യത്തി​​െൻറ ഖജനാവിലേക്ക് നികുതിയിനത്തിൽ മാത്രം ബെമൽ നൽകിയത് 6409. 89 കോടിയാണ്​. കഴിഞ്ഞ വർഷം മാത്രം നികുതിയടച്ചത് 693. 46 കോടിയാണ്. അതിനേക്കാൾ 175 കോടി കുറവാണ് മോദി സർക്കാർ കമ്പനിക്കാകെ കണക്കാക്കിയ വില. നികുതിക്ക് പുറമെ ഡീസൻറായി 76.10 കോടി വേറെയും ബെമൽ ഖജനാവിന് കഴിഞ്ഞ പത്തു വർഷം കൊണ്ട് നൽകിയിട്ടുണ്ട്​. നികുതി അടച്ച ശേഷമുള്ള ലാഭം മാത്രം 1141. 36 കോടി രൂപയാണെന്നും രാജേഷ്​ പറയുന്നു. 

അമ്പതിനായിരം കോടിയുടെ ദേശീയ സ്വത്തിനു വെറും 518 കോടി വിലയിട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിക്ക് കളമൊരുക്കിയവർക്കെതിരെ രാജ്യസ്നേഹികൾ പ്രതികരിക്കണമെന്നും രാഷ്ട്രീയം മറന്നു ഒന്നിക്കണമെന്നും ഫേസ്​ബുക്ക്​ പോസ്​റ്റിൽ എം.ബി രാജേഷ്​ ആവശ്യപ്പെടുന്നു. 

 


 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi governmentmb rajeshhuge scamBEML
News Summary - mb rajesh alleges modi government huge scam on BEML
Next Story