Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമർകസ്​ സമ്മേളനത്തിൽ...

മർകസ്​ സമ്മേളനത്തിൽ പ​െങ്കടുത്ത്​ മടങ്ങിയ യ​ുവാവ്​ ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border
മർകസ്​ സമ്മേളനത്തിൽ പ​െങ്കടുത്ത്​ മടങ്ങിയ യ​ുവാവ്​ ബൈക്കപകടത്തിൽ മരിച്ചു
cancel

മു​ക്കം: മ​ർ​ക​സ്​ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത്​ മ​ട​ങ്ങ​വെ  നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മ​ക്ക​ര​പ്പ​റ​മ്പ് വ​ട​ക്കാ​ങ്ങ​ര സ്വ​ദേ​ശി മു​ബ​ഷി​ർ സ​ഖാ​ഫി​യാ​ണ്​ (26) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി സു​ഹൈ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ലോ​റി​യും ബൈ​ക്കും തീ​പി​ടി​ച്ച് ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കൊ​യി​ലാ​ണ്ടി -എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ലെ മു​ക്കം ആ​ദം​പ​ടി​യി​ലാ​ണ് അ​പ​ക​ടം.

കാ​ര​ന്തൂ​ർ മ​ർ​ക​സ്​ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​​​െൻറ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച് മു​ബ​ഷി​റും സു​ഹൃ​ത്ത്​ സു​ഹൈ​ലും ബൈ​ക്കി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ലോ​റി​ക്കി​ട​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. 300 മീ​റ്റ​റോ​ളം ബൈ​ക്കി​നെ വ​ലി​ച്ചു​കൊ​ണ്ടു​പോ​യ നി​ല​യി​ലാ​ണ്. ഇ​തി​നി​ട​യി​ൽ ബൈ​ക്കി​ലെ പെ​ട്രോ​ൾ ടാ​ങ്ക് ചോ​ർ​ന്ന്​ ലോ​റി​ക്കും ബൈ​ക്കി​നും തീ​പി​ടി​ച്ചു. മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് ടി.​എം.​ടി ക​മ്പി​യു​മാ​യി വ​രു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​വും ബൈ​ക്കും ക​ത്തി​ന​ശി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മു​ക്കം അ​ഗ്നി​ശ​മ​ന സേ​ന​യും പൊ​ലീ​സും ചേ​ർ​ന്ന്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. മു​ക്കം-​അ​രീ​ക്കോ​ട് സം​സ്ഥാ​ന പാ​ത​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. എ​സ്.​എ​സ്.​എ​ഫ് മ​ല​പ്പു​റം ഡി​വി​ഷ​ൻ സെ​ക്ര​േ​ട്ട​റി​യേ​റ്റ്​ അം​ഗ​വും ക​ട​ന്ന​മ​ണ്ണ മ​അ്​​ദി​ൻ ദ​അ്​​വ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നു​മാ​ണ് മ​രി​ച്ച മു​ബ​ഷി​ർ സ​ഖാ​ഫി. പി​താ​വ്: കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് മ​ക്ക​ര​പ്പ​റ​മ്പ് സ​ർ​ക്കി​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ​ൻ ഹാ​ജി. മാ​താ​വ്: ഹാ​ജ​റ. ഭാ​ര്യ: റം​ഷീ​ദ. മ​ക​ൻ: ജു​ബൈ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth deadmalayalam newsMarkaz Roobi Coference
News Summary - Markaz Roobi Coference Youth Dead - Kerala News
Next Story