Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകയിൽ കാർ...

കർണാടകയിൽ കാർ മേൽപാലത്തിൽനിന്ന് വീണ് മലയാളി ദമ്പതികൾ മരിച്ചു

text_fields
bookmark_border
കർണാടകയിൽ കാർ മേൽപാലത്തിൽനിന്ന് വീണ് മലയാളി ദമ്പതികൾ മരിച്ചു
cancel
camera_alt

മലയാളി ദമ്പതികളുടെ മരണത്തിനിടയാക്കിയ കാറപകടം

മംഗളൂരു: കർണാടകയിൽ കാർ മേൽപാലത്തിൽനിന്ന് താഴ്ചയിലേക്ക് വീണ് മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂരിനടുത്ത ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ മകന്‍ സഹലിനെ (19) മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഉഡുപ്പി ജില്ലയിലെ കുന്താപുരം ബോബ്ബർയനക്കട്ടയിലായിരുന്നു അപകടം. മുനവ്വറായിരുന്നു കാര്‍ ഓടിച്ചത്. സമീറ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനവ്വര്‍ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്.

മഹാരാഷ്ട്ര സാംഗ്ലിയിലെ മീരേജില്‍ വിദ്യാര്‍ഥിയായ സഹലിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മീറേജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോയി ഖബറടക്കി.

പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വര്‍. തലശ്ശേരി സൈദാര്‍പള്ളി അബ്ദുല്ലാസില്‍ ചെറിയാണ്ടി അബ്ദുല്ലയുടെയും കൈതാല്‍ ഹാജറയുടെയും മകളാണ് സമീറ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident deathMalayali Couple died
News Summary - Malayali couple died after their car fell from a flyover in Karnataka
Next Story