Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഗോള മലയാളിയുടെ...

ആഗോള മലയാളിയുടെ പൊതുവേദിയായി ലോക കേരളസഭ പിറന്നു

text_fields
bookmark_border
ആഗോള മലയാളിയുടെ പൊതുവേദിയായി ലോക കേരളസഭ പിറന്നു
cancel

തിരുവനന്തപുരം: ജീവിതവഴി തേടി ദേശാന്തരങ്ങളിലേക്ക്​ പറന്നകന്ന ലോക മലയാളികൾക്ക്​ ജന്മനാട്ടിൽ അംഗീകാരത്തി​​​​െൻറയും ആദരവി​​​​െൻറയും പൊതുവേദിയായി ലോക കേരളസഭ പിറവിയെടുത്തു. നാട്ടിലും മറുനാട്ടിലും മലയാളമണ്ണി​​​​െൻറ വികാരം പേറുന്നവർ ഇനി ഒരൊറ്റവേദിയിൽ നാടി​​​​െൻറ വികസനസ്വപ്​നങ്ങളിലേക്കും പ്രവാസി പ്രശ്​നപരിഹാരങ്ങളിലേക്കും ഒന്നി​െച്ചാന്നായി നീങ്ങും. ലോക പൗരനായി വളർന്ന മലയാളിക്കൊപ്പം അവ​ന്​ ജന്മം നൽകിയ മണ്ണും വളരണമെന്ന ആഗ്രഹ പ്രഖ്യാപനങ്ങളും പദ്ധതികളുമായാണ്​ തിരുവനന്തപുര​ത്ത്​ നിയമസഭ കോംപ്ലക്​സിൽ പ്രത്യേകം തയാറാക്കിയ ഹാളിൽ ആദ്യ ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന്​ തുടക്കമായത്​.ചരിത്രമുഹൂർത്തത്തിന്​ സഭാ നേതാവ്​ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമാരംഭം കുറിച്ചു.

ലോകത്തി​​​െൻറ ഏത് ഭാഗത്തെയും സാധ്യതകൾ സ്വന്തം നാടിനുവേണ്ടി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. സഭാ സെക്രട്ടറി ജനറൽ കൂടിയായ ചീഫ് സെക്രട്ടറി പോൾ ആൻറണി സഭാ രൂപവത്കരണ പ്രഖ്യാപനം നടത്തി. തുടർന്ന് അദ്ദേഹം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ, ഉപനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ ആദ്യസമ്മേളനത്തി​​​െൻറ പ്രസീഡിയത്തിലേക്ക് ക്ഷണിച്ചു. തുടർന്ന് സ്പീക്കർ സഭാനടത്തിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തി. സഭാ നേതാവ്, ഉപനേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോട് കൂടിയാലോചന നടത്തി ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ആേൻറാ ആൻറണി എം.പി, എം.എ. യൂസഫലി, എം. അനിരുദ്ധൻ, സി.പി. ഹരിദാസ്, രേവതി എന്നിവരെയും പ്രസീഡിയത്തിലേക്ക് സ്പീക്കർ ക്ഷണിച്ചതോടെ സഭ നടപടിക്രമങ്ങളിലേക്ക് പ്രവേശിച്ചു. കേരളം ലോകത്തിന് നൽകിയ പല മാതൃകകളിൽ ഏറെ സവിശേഷമാണ് ലോക കേരളസഭ രൂപവത്കരണം എന്ന് സ്പീക്കർ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സർക്കാറിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കർ അഭിനന്ദിച്ചു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

ലോക കേരളസഭ പരിഗണിക്കേണ്ട വിഷയങ്ങൾ മുഖ്യമന്ത്രി സഭ മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിച്ച്​ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി വി.എസ്​. അച്യുതാനന്ദൻ, ജസ്​റ്റിസ്​ കെ.ജി. ബാലകൃഷ്​ണൻ, എം.എ. യൂസുഫലി, രവി പിള്ള, സി.കെ. മേനോൻ, ഡോ. ആസാദ് മൂപ്പൻ, കെ.പി. മുഹമ്മദ് കുട്ടി, ജോസ്​ കാനാട്ട്, ജയരാജ്, ഡോ.എം.എസ്​. വല്യത്താൻ, സുനിത കൃഷ്​ണൻ, രേവതി, ഒാംചേരി എൻ.എൻ. പിള്ള, മുരളി തുമ്മാരുക്കുടി, സച്ചിദാനന്ദൻ, കെ.എസ്.​ ചിത്ര തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്കുശേഷം വിവിധ വിഷയമേഖലകളിൽ ഉപസമ്മേളനങ്ങൾ നടന്നു. സമ്മേളനം ശനിയാഴ്​ച സമാപിക്കും. 

പ്രവാസി സംരംഭങ്ങൾക്ക്​ അനുമതി നൽകാൻ ഏകജാലക സംവിധാനം -മുഖ്യമന്ത്രി
പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായ, ബിസിനസ് രംഗങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭങ്ങൾക്ക് ലൈസന്‍സുകളും അനുമതികളും ലഭിക്കുന്നതിന് സര്‍ക്കാര്‍ ഏകജാലക സംവിധാനം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചിത തീയതിക്കുമുമ്പ്  അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന പരിഷ്‌കാരമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 കേരളത്തി​​​​െൻറ ജനാധിപത്യവത്​കരണ പ്രക്രിയയിലെ ഏറ്റവും പുതിയ അധ്യായമായി ലോക കേരളസഭ ശ്രദ്ധിക്കപ്പെടും‍. പ്രവാസിക്ഷേമ-സംരക്ഷണ കാര്യങ്ങളില്‍ മുതല്‍ കേരളത്തി​​​​െൻറ പൊതുവികസന കാര്യങ്ങളില്‍ വരെ ക്രിയാത്മകമായ അഭിപ്രായങ്ങളവതരിപ്പിച്ച്  ഇടപെടാന്‍ പ്രവാസിസമൂഹത്തിനും അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിനും ലോക കേരളസഭ പൊതുവേദിയൊരുക്കും. സംസ്​ഥാനത്തി​​​​െൻറ ഭാവിഭാഗധേയം എങ്ങനെയാവണം എന്ന്​ അഭിപ്രായം പറയാനും ജനാധിപത്യത്തി​​​​െൻറ പരിധിക്കുള്ളില്‍ അത്​ ആവുന്നത്ര വിലപ്പോവുന്നു എന്നുറപ്പാക്കാനുമുള്ള ഒരു ജനാധിപത്യവേദിയാവും ലോക കേരളസഭ. കേരളത്തിലുള്ള കേരളീയര്‍ എന്നും കേരളത്തിനു പുറത്തുള്ള കേരളീയര്‍ എന്നുമുള്ള  വേര്‍തിരിവ്​ ഇല്ലാതാവുകയും ലോക കേരളസമൂഹം പിറവിയെടുക്കുകയും ചെയ്യും. അത്തരമൊരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോക കേരളസഭ രൂപവത്​കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി മുന്നോട്ടുവെച്ച മറ്റ് പ്രധാന നിർദേശങ്ങൾ: 
* പ്രവാസി പുനരധിവാസം: മടങ്ങിയെത്തുന്ന പ്രവാസികളുടെ  സമ്പാദ്യവും സാങ്കേതികവിജ്ഞാനവും തൊഴില്‍ നൈപുണ്യവും നാടി​​​​െൻറ വികസനത്തിന് ഉപകരിക്കുന്ന വിധത്തില്‍ പുനരധിവാസത്തി​​​​െൻറ സാധ്യതകള്‍ ആരായും. സാമ്പത്തികമായി ദുര്‍ബലരായ പ്രവാസികള്‍ക്കുവേണ്ടി ക്ഷേമനിധി രൂപവത്​കരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോക കേരളസഭ ചര്‍ച്ച ചെയ്യണം.   കേന്ദ്രത്തിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്ത നിര്‍വഹണം ഏതുവിധത്തിലാവണം എന്നത്​ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോക കേരള സഭയിലുണ്ടായാല്‍ എം.പിമാര്‍ക്ക് അത് കേന്ദ്രത്തി​​​​െൻറ ശ്രദ്ധയില്‍പെടുത്താന്‍ പറ്റും. പ്രവാസിക്ഷേമ ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്താന്‍ നടപടിയെടുക്കും. സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ക്ഷേമനിധി രൂപവത്​കരിക്കുന്ന കാര്യം ആലോചിക്കും. 
*  പ്രവാസികളുടെ സഹായത്തോടെ വൈജ്​ഞാനിക നവീകരണം: പ്രവാസികളുടെ സഹായത്തോടെ വൈജ്​ഞാനിക നവീകരണത്തിനുള്ള സാധ്യതകള്‍ ലോക കേരളസഭ ഒരുക്കുന്ന വേദിയിലൂടെ ആരായും. ലോക വൈജ്ഞാനിക മേഖലകളിലേക്ക് എത്തുന്ന പ്രവാസി മലയാളി അവിടത്തെ അനുഭവങ്ങള്‍ കൂടി സ്വാംശീകരിച്ചുകൊണ്ട് ബൗദ്ധികമായി വളരുമ്പോള്‍ ആ  ബൗദ്ധികത കേരളത്തിനുകൂടി പ്രയോജനപ്പെടുത്തണം. 
* വിശ്വാസ്യതയുള്ള റിക്രൂട്ട്​മ​​​െൻറ്​ ഏജൻസികളുടെ സാന്നിധ്യം: വിശ്വാസ്യതയും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള റിക്രൂട്ട്‌മ​​​െൻറ്​ ഏജന്‍സികളെ വളര്‍ത്തിയെടുക്കണം.  ചതിക്കപ്പെടുന്ന സാഹചര്യങ്ങള്‍  ഒഴിവാക്കാന്‍ ഇത്​ സഹായകമാകും. നിയമസഹായം, സ്ത്രീപ്രവാസികള്‍ നേരിടുന്ന ചൂഷണത്തി​​​​െൻറ സാഹചര്യം ഒഴിവാക്കല്‍ എന്നിവയുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തും.
* പ്രവാസിനിക്ഷേപത്തിലൂടെ നാടി​​​​െൻറ വികസനം: പ്രവാസിപണം ഉപയോഗിച്ച്​ നാടി​​​​െൻറ വികസനത്തിന്​ ഭാവനാപൂര്‍ണവും പ്രത്യുല്‍പാദനപരവുമായ നിക്ഷേപ പദ്ധതികൾ ആവിഷ്​കരിക്കും. പ്രവാസി നിക്ഷേപ വിനിയോഗത്തില്‍ നിക്ഷേപകരുടെ അഭിപ്രായത്തിന് വിലകല്‍പിക്കുന്ന സംവിധാനം രൂപപ്പെടുത്തിയെടുക്കും. ഏറ്റവും ഉയര്‍ന്ന തോതില്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യമാണ് നമ്മുടേത്. 2015ല്‍ ഇന്ത്യയിലേക്കെത്തിയ പ്രവാസിപണം 68,910 മില്യന്‍ ഡോളറായിരുന്നു.  ഇത് ആഗോള പ്രവാസി പണത്തി​​​​െൻറ 12.75 ശതമാനമാണ്.  
* കുടിയേറ്റത്തി​​​​െൻറ കണക്ക്​ ശേഖരിക്കും:  ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റത്തി​​​​െൻറ കൃത്യമായ  കണക്കെടുക്കുന്നതിനുള്ള സംവിധാനം ഔദ്യോഗികമായി ദേശീയതലത്തില്‍ ഇതുവരെയില്ല. ഇക്കാര്യത്തില്‍ കേരളം കുറച്ച് മെച്ചപ്പെട്ട നിലയിലാണ്. സി.ഡി.എസ് പോലെയുള്ള സ്ഥാപനങ്ങള്‍ സ്ഥിതിവിവരക്കണക്കുകള്‍ സമാഹരിക്കുന്നതില്‍ ശ്രദ്ധവെച്ചിട്ടുണ്ട്. പദ്ധതി രൂപപ്പെടുത്തലുകള്‍ക്ക് കൃത്യമായ കണക്കുകള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsloka kerala sabhaPinarayi VijayanPinarayi Vijayan
News Summary - Loka Kerala Sabha Starts - Kerala News
Next Story