Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവചനാതീതം, പാലക്കാടൻ...

പ്രവചനാതീതം, പാലക്കാടൻ കാറ്റ്​

text_fields
bookmark_border
പ്രവചനാതീതം, പാലക്കാടൻ കാറ്റ്​
cancel
camera_alt

വി.​കെ. ശ്രീ​ക​ണ്ഠ​ൻ, എ. വിജയരാഘവൻ

വോ​ട്ടെടുപ്പിന്​ ദിവസങ്ങൾ മാത്രം ശേഷിക്കെ പാലക്കാട്ടെ ജയപരാജയങ്ങൾ പ്രവചനാതീതം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ഭരണവിരുദ്ധ വികാരവും ഒരുപോലെ പ്രതിഫലിച്ചാൽ രണ്ടാം തവണയും വി.കെ. ​ശ്രീകണ്ഠൻ മണ്ഡലം കൈപ്പിടിയിലൊതുക്കും. എന്നാൽ, ഭരണവിരുദ്ധ വികാരമില്ലെങ്കിൽ പ്രചാരണത്തിലും നിയമസഭ-ത​ദ്ദേശ തെരഞ്ഞെടുപ്പുകളുടെ മേൽക്കൈ കണക്കുകളിലും യു.ഡി.എഫ്​ സ്ഥാനാർഥിയേക്കാൾ ഏറെ മുന്നിലായ ഇടതുസ്ഥാനാർഥി എ. വിജയരാഘവൻ വിജയം അനായാസമാക്കും. ഈ കണക്കുകൂട്ടലുകളോടൊപ്പം നിൽക്കാനോ മുഖംതിരിക്കാനോ തക്ക മാന്ത്രികത ഒളിപ്പിച്ചാണ്​ പാലക്കാടൻ ജനത പോളിങ്​ബൂത്തുകളിലെത്തുക. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ 11,637 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട്, മ​ല​മ്പു​ഴ മ​ണ്ഡലങ്ങ​ൾ എ​ൽ.​ഡി.​എ​ഫിനും പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, പ​ട്ടാ​മ്പി എ​ന്നി​വ​ യു.ഡി.എഫിനും ഭൂരിപക്ഷം നൽകിയിരുന്നു. തുടർന്നുവന്ന നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചി​ലും​ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷം ന​ൽ​കി.

താഴേത്തട്ടുവരെ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പ്രചാരണം തീർച്ചയായും യു.ഡി.എഫ്​ സ്ഥാനാർഥിയേക്കാൾ ഏറെ മുന്നിലായിരുന്നു. കഴിഞ്ഞ തവണ അടിപതറിയ അടിയൊഴുക്കുകളില്ലാത്തതിനാൽ ചുവപ്പ്​ ആധിപത്യജില്ലയെന്ന സ്ഥാനം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന്​ അവർ പ്രതീക്ഷിക്കുന്നു. അതേസമയം, മണ്ണാർക്കാടാണ്​ ഇടതു-വലതു സ്ഥാനാർഥികൾ ഉറ്റുനോക്കുന്ന മണ്ഡലം. ന്യൂനപക്ഷ സ്വാധീന മണ്ഡലമായ മണ്ണാർക്കാട്ടെ ഭൂരിപക്ഷമാണ്​ യു.ഡി.എഫിന്‍റെ തുറുപ്പുശീട്ട്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മ​ണ്ണാ​ർ​ക്കാ​ട് മാ​ത്രം 29,625 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ശ്രീ​ക​ണ്ഠ​ന് ​ന​ൽ​കി​യ​ത്. സി.പി.എം നേതാവ്​ പി.കെ. ശശി പാർട്ടിയുമായി ഇടഞ്ഞുനിന്നത്​ മണ്ണാർക്കാട്ടെ യു.ഡി.എഫ്​ വിജയത്തിൽ നിർണായക ഘടകമായെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇത്തവണ പി.കെ. ശശിയുടെ ചുമതലയിലാണ്​ മണ്ഡലത്തിലെ പ്രചാരണം. മണ്ണാർക്കാട്ടെ യു.ഡി.എഫ്​ ഭൂരിപക്ഷം കുറക്കുക സ്വന്തം ശക്തി തെളിയിക്കാൻ ശശിക്കുള്ള അവസരംകൂടിയാണ്​.

മണ്ണാർക്കാട്​ യു.ഡി.എഫിനുണ്ടാകുന്ന ഭൂരിപക്ഷത്തെ ഇടതുകോട്ടകളായ ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട്​ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിലൂടെ മറികടക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്​ സി.പി.എം. അതേസമയം, കഴിഞ്ഞ അഞ്ചു​ വർഷത്തെ വികസനവും ജനകീയതയും ഫലം അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ്​ ശ്രീകണ്ഠൻ. പാർട്ടിയുടെ പിൻബലവും പ്രചാരണവും വേണ്ടത്രയില്ലാതെ ഒറ്റക്കു​ നിന്ന്​ പടനയിക്കുന്ന ശ്രീകണ്ഠനെയാണ്​ പ്രചാരണഘട്ടത്തിൽ കണ്ടത്​.

എ.പി സുന്നി വിഭാഗങ്ങളുടെ ഉൾപ്പെടെ പിന്തുണ ശ്രീകണ്ഠന്​ അനുകൂലമാകുമെന്ന വിലയിരുത്തലുണ്ട്​. എസ്​.ഡി.പി.ഐ, വെൽഫെയർ പാർട്ടി യു.ഡി.എഫിനുള്ള പിന്തുണ പ്രഖ്യാപിച്ചതും യു.ഡി.എഫിന്​ അനുകൂലമാകും.

സ്ഥാനാർഥി പ്രഖ്യാപനത്തിന്​ രണ്ടു​ മാസം മുമ്പേ പ്രചാരണം തുടങ്ങിയ എൻ.ഡി.എ സ്ഥാനാർ ഥി സി. കൃഷ്ണകുമാറിന്റെ വോട്ട് വർധിച്ചേക്കും. ത​ങ്ങ​ളു​ടെ മു​ൻ​നി​ര മ​ണ്ഡ​ല​മാ​ണ് പാ​ല​ക്കാടെ​ന്ന് ഉറപ്പിച്ചുപറയാൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​മ്പു​ഴ​യി​ൽ യു.ഡി.​എ​ഫി​നെ​യും പാ​ല​ക്കാ​ട്ട് എ​ൽ.​ഡി.​എ​ഫി​നെ​യും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് നീ​ക്കി​യി​രു​ത്തി​യ ആ​ത്മ​വി​ശ്വാ​സം അ​വ​ർ​ക്കു​ണ്ട്. 75,000 പേരാണ്​ മണ്ഡലത്തിൽ ഇത്തവണ കൂടുതലായി വോട്ടുചെയ്യാനെത്തുന്നത്​. ഇവരുടെ നിലപാട്​ നിർണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Voto Finish
News Summary - Lok Sabha Elections 2024 constituency trend Palakkad
Next Story