Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭ വോട്ടിന് ‘മോദി...

സഭ വോട്ടിന് ‘മോദി ഗാരന്‍റി’യുമായി ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​ർ സക്​സേന

text_fields
bookmark_border
Narendra modi
cancel

​കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്ര​തി​കൂ​ല ആ​ഹ്വാ​നം ഉ​ണ്ടാ​ക​രു​തെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചും പാ​ർ​ട്ടി​യു​ടെ എ ​പ്ല​സ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ഹ​സ്യ​മാ​യെ​ങ്കി​ലും അ​നു​കൂ​ല ഇ​ട​പെ​ട​ൽ ആ​രാ​ഞ്ഞും ക്രൈ​സ്ത​വ സ​ഭ ത​ല​വ​ന്മാ​ർ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദൂ​ത്. മ​ണി​പ്പൂ​രി​ൽ കേ​​ന്ദ്ര​സ​ർ​ക്കാ​റി​ന്​ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക്രൈ​സ്ത​വ സം​ര​ക്ഷ​ണം ഭാ​വി​യി​ൽ കൂ​ടു​ത​ൽ ഉ​റ​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കു​മെ​ന്നും​കൂ​ടി വാ​ഗ്ദാ​നം ചെ​യ്തും​ മോ​ദി​യു​ടെ വി​ശ്വ​സ്ത​നും ഡ​ൽ​ഹി ല​ഫ്. ഗ​വ​ർ​ണ​റു​മാ​യ വി​ന​യ്​ സ​ക്​​സേ​ന​യാ​ണ്​ നേ​രി​ട്ടെ​ത്തി​യ​ത്.

വോ​ട്ട്​ ആ​ർ​ക്കെ​ന്ന്​ സൂ​ച​ന ന​ൽ​കു​ന്ന ഇ​ട​യ​ലേ​ഖ​നം​പോ​ലെ അ​വ​സാ​ന നി​മി​ഷം സ​ന്ദേ​ശ​മൊ​ന്നും പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്നാ​ണ് ഒ​ര​ഭ്യ​ർ​ഥ​ന. സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്​​ബി​ഷ​പ്പ്​ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​ട​ക്കം ത​ല​വ​ന്മാ​രെ ക​ണ്ട അ​ദ്ദേ​ഹം, മോ​ദി വീ​ണ്ടും വ​രു​മെ​ന്ന്​ ഉ​റ​പ്പാ​ണെ​ന്നും ക്രൈ​സ്ത​വ​ർ​ക്ക്​ ഗു​ണ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും പ​റ​ഞ്ഞു. മ​ണി​പ്പൂ​രി​ൽ വേ​ദ​നി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ്​ മോ​ദി. ക​ലാ​പം ക്രൈ​സ്ത​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ല്ല, ഗോ​ത്ര​വ​ർ​ഗ സം​ഘ​ർ​ഷ​മാ​യി​രു​ന്നു. ബി.​ജെ.​പി ഇ​തി​ൽ പ​ക്ഷം​പി​ടി​ച്ചി​ട്ടി​ല്ല. രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ മ​ത്സ​രി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തും സു​രേ​ഷ് ​ഗോ​പി പ്ര​തീ​ക്ഷ​വെ​ക്കു​ന്ന തൃ​ശൂ​രി​ലും സ​ഹാ​യി​ച്ചാ​ൽ വ​ലി​യ നേ​ട്ട​മു​ണ്ടാ​കു​മെ​ന്നും വാ​ഗ്ദാ​ന​മു​ണ്ട്.

സ​ക്സേ​ന​യു​ടേ​ത്​ അ​സാ​ധാ​ര​ണ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക്ക് തു​ട​ക്ക​മി​ട്ട​യാ​ളാ​ണ് സ​ക്സേ​ന. ചൊ​വ്വാ​ഴ്ച രാ​ത്രി ​ എ​ത്തി​യ അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച സ​ഭ മേ​ല​ധ്യ​ക്ഷ​രെ ക​ണ്ട​തു കൂ​ടാ​തെ നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ഓ​ർ​ത്ത​​ഡോ​ക്​​സ്​ സ​ഭ ഉ​ൾ​പ്പെ​ടെ ഇ​ത​ര ക്രൈ​സ്ത​വ സ​ഭ നേ​തൃ​ത്വ​ങ്ങ​ളെ കാ​ണാ​നും​ ​ പ​രി​പാ​ടി​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് ജെ. ​നെ​റ്റോ​യെ വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ണാ​ൻ താ​ൽ​പ​ര്യം അ​റി​യി​​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യും​വ​രെ രാ​ഷ്ട്രീ​യ-​ഭ​ര​ണ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രെ​യും കാ​ണു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​തി​രൂ​പ​ത നേ​തൃ​ത്വ​മെ​ന്ന്​ അ​റി​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ട​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന.

മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ സ​മു​ദാ​യ​ത്തി​ന്​ ​വേ​ദ​ന​യു​ണ്ടെ​ന്നും മു​റി​വു​ണ​ക്കാ​ൻ വൈ​കി​യെ​ന്നും സ​ക്​​സേ​ന​യെ ആ​ർ​ച്ച്​​ബി​ഷ​പ്പ്​ റാ​ഫേ​ൽ ​അ​റി​യി​ച്ചെ​ന്നാ​ണ്​ വി​വ​രം. സ​മു​ദാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ നീ​തി​പൂ​ർ​വ ഇ​ട​പെ​ട​ൽ വാ​ഗ്​​ദാ​നം ചെ​യ്ത​തി​ൽ ന​ന്ദി​യും അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ​ക്സേ​ന​യു​ടെ ദൂ​ത് ബി.​ജെ.​പി​ക്ക്​ പ്ര​തീ​ക്ഷി​ച്ച ഗു​ണം ന​ൽ​കി​ല്ലെ​ന്നാ​ണ് സ​ഭ നേ​തൃ​ത്വ​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiChristiansLok Sabha Elections 2024
News Summary - Lok-Sabha-Election-Modi-Christians
Next Story