Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതൃക പെരുമാറ്റച്ചട്ടം...

മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നു; ജനങ്ങളിലേക്കിറങ്ങി സ്ഥാനാർഥികൾ

text_fields
bookmark_border
മാതൃക പെരുമാറ്റച്ചട്ടം നിലവിൽവന്നു; ജനങ്ങളിലേക്കിറങ്ങി സ്ഥാനാർഥികൾ
cancel

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി മു​ന്ന​ണി​ക​ൾ. സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി. മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ജി​ല്ല​യി​ല്‍ നി​ല​വി​ല്‍വ​ന്ന​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍കു​മാ​ര്‍ സി​ങ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ളി​ച്ചു​ചേ​ര്‍ത്ത വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍വ​ക​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ക​ര്‍ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് അ​ദ്ദേ​ഹം നി​ര്‍ദേ​ശം ന​ല്‍കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ജി​ല്ല ക​ല​ക്ട​ര്‍ അ​വ​ലോ​ക​നം ചെ​യ്തു.

ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ സ​ബ് ക​ല​ക്ട​ര്‍ ഹ​ര്‍ഷി​ല്‍ കു​മാ​ര്‍ മീ​ണ, അ​സി. ക​ല​ക്ട​ര്‍ പ്ര​തീ​ക് ജെ​യി​ന്‍, വ​ട​ക​ര മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ എ.​ഡി.​എം.​കെ അ​ജീ​ഷ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ഡോ. ​ശീ​ത​ള്‍ ജി. ​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ന്നി​വോ​ട്ട​ർ​മാ​രെ കണ്ട് എം.കെ. രാഘവന്റെ പര്യടനം

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എം.​കെ. രാ​ഘ​വ​ൻ ശ​നി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത് ക​ക്കോ​ടി​യി​ല്‍ നി​ന്ന്. രാ​വി​ലെ എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ര്‍ഥി ക​ക്കോ​ടി​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. തു​ട​ര്‍ന്ന് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന് ഗ്രീ​ന്‍ അ​റീ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ര്‍ഥി​ക്ക് പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ജ്ജ്വ​ല വ​ര​വേ​ല്‍പ് ഒ​രു​ക്കി.

ബാ​ലു​ശ്ശേ​രി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ല്‍റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍ന്ന് എ​ല​ത്തൂ​ര്‍ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്‍വെ​ന്‍ഷ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ച്ച​ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് മ​ണ്ഡ​ല​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍ഥി പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​ള​ന്നൂ​ര്‍ ഊ​ട്ടു​കു​ളം ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം സ​ന്ദ​ര്‍ശി​ച്ച സ്ഥാ​നാ​ര്‍ഥി, തി​റ മ​ഹോ​ത്സ​വ​ത്തി​നെ​ത്തി​യ വി​ശ്വാ​സി​ക​ളോ​ട് അ​നു​ഗ്ര​ഹ ആ​ശീ​ര്‍വാ​ദ​ങ്ങ​ള്‍ തേ​ടി. വൈ​കു​ന്നേ​ര​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​മാ​യി സം​വ​ദി​ച്ചു. വൈ​കീ​ട്ട് കാ​ലി​ക്ക​റ്റ് ട​വ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച കെ.​എ​ന്‍.​എം മ​ര്‍ക​സു​ദ്ദ​അ്‌​വ സൗ​ഹൃ​ദ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

നൈറ്റ് മാർച്ചുമായി എളമരം കരീം

കോ​ഴി​ക്കോ​ട്: ‘പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​റ​ബി​ക്ക​ട​ലി​ൽ’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ൽ.​ഡി.​എ​ഫ്‌ നൈ​റ്റ്‌ മാ​ർ​ച്ച്‌ ന​ട​ത്തി. കോ​ഴി​ക്കോ​ട്‌ പാ​ർ​ല​മെ​ന്റ്‌ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ മാ​ർ​ച്ച്‌ ന​ട​ന്ന​ത്‌. മു​ത​ല​ക്കു​ള​ത്തു​നി​ന്ന്‌ ആ​രം​ഭി​ച്ച മാ​ർ​ച്ച്‌ പു​തി​യ ബ​സ്‌ സ്‌​റ്റാ​ൻ​ഡ്‌ സ​മീ​പ​ത്ത്‌ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന്‌ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം എ​ള​മ​രം ക​രീം ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. അ​ഹ​മ്മ​ദ്‌ ദേ​വ​ർ കോ​വി​ൽ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ. ​പ്ര​ദീ​പ്‌ കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്‌, കോ​ർ​പ​റേ​ഷ​ൻ നി​കു​തി അ​പ്പീ​ൽ സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. നാ​സ​ർ, എം. ​ഗി​രീ​ഷ്‌, എ​ൽ. ര​മേ​ശ​ൻ, അ​ഡ്വ. സൂ​ര്യ​നാ​രാ​യ​ണ​ൻ, പി. ​ഉ​ഷാ​ദേ​വി, കെ.​ടി. സ​ജി​ത, കി​ഷ​ൻ​ച​ന്ദ്‌, പി.​ടി. ആ​സാ​ദ്‌ തു​ട​ങ്ങി​യ​വ​രും മാ​ർ​ച്ചി​ൽ അ​ണി​നി​ര​ന്നു. ശ​നി​യാ​ഴ്‌​ച രാ​വി​ലെ എ​ട്ടി​ന് പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​ടി മേ​ത്ത​ലി​ൽ​നി​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​ന്റെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.


നാദാപുരത്ത് ഷാഫി പറമ്പിലിന്റെ റോഡ് ഷോ

നാ​ദാ​പു​രം: വ​ട​ക​ര യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്റെ റോ​ഡ് ഷോ​യോ​ടെ നാ​ദാ​പു​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ക​ല്ലാ​ച്ചി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​ക്ക് സ​മീ​പം സ​മാ​പി​ച്ചു. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ഷാ​ഫി​യെ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കാ​ൻ ഒ​ത്തു​കൂ​ടി. മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ വി.​ടി. ബ​ൽ​റാം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സൂ​പ്പി ന​രി​ക്കാ​ട്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് വാ​ഴ​ക്ക​ൻ, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, അ​ഡ്വ. ഐ. ​മൂ​സ, സി.​കെ. സു​ബൈ​ർ, എ​ൻ. വേ​ണു, റി​ജി​ൽ മാ​ക്കു​റ്റി സം​സാ​രി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന് ഒ​രു​മി​ച്ച് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ

വ​ട​ക​ര: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റും ക​ണ്ണൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​നും ഒ​രേ​സ​മ​യം പ്ര​ചാ​ര​ണ​ത്തി​ന്. കൂ​ത്തു​പ​റ​മ്പ് വ​ലി​യ വെ​ളി​ച്ചം വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ചാ​ണ് ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ത്. വ​ട​ക​ര, ക​ണ്ണൂ​ർ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് കൂ​ത്തു​പ​റ​മ്പി​ലെ വ​ലി​യ വെ​ളി​ച്ചം വ്യ​വ​സാ​യ​കേ​ന്ദ്രം.

ഇ​രു​വ​രെ​യും വാ​ദ്യ​മേ​ള​ത്തി​ന്റെ​യും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​ക​ളെ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ട്രേ​ഡ് യൂ​നി​യ​ൻ നേ​താ​ക്ക​ളും ചേ​ർ​ന്ന് വ​ര​വേ​റ്റു. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മ​രി​യ​ൻ അ​പ്പാ​ര​ൽ​സ് എം​പ്ലോ​യീ​സ് യൂ​നി​യ​ൻ സി.​ഐ.​ടി.​യു പ്ര​സി​ഡ​ന്റ് ടി. ​പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​കെ. ശൈ​ല​ജ, എം.​വി. ജ​യ​രാ​ജ​ൻ, ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ, എം.​വി. ച​ന്ദ്ര​ബാ​ബു, കെ.​കെ. പ്ര​വീ​ണ, എ​ൻ. സി​ന്ധു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ധ​ന​ഞ്ജ​യ​ൻ, കെ.​ഇ. കു​ഞ്ഞ​ബ്ദു​ല്ല, സി.​വി. ശ​ശീ​ന്ദ്ര​ൻ, ടി. ​ബ​ല​ൻ, കെ. ​കു​ഞ്ഞ​ന​ന്ത​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Model Code of ConductLok Sabha Elections 2024Kozhikode
News Summary - Lok-Sabha-Election-Model-Code-of-Conduct
Next Story