Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightകുറിച്യർമല മനോഹരം...

കുറിച്യർമല മനോഹരം വെള്ളച്ചാട്ടം; വില്ലനായി മാലിന്യ നിക്ഷേപം

text_fields
bookmark_border
കുറിച്യർമല മനോഹരം വെള്ളച്ചാട്ടം; വില്ലനായി മാലിന്യ നിക്ഷേപം
cancel
camera_alt

കു​റി​ച്യ​ർ​മ​ല വെ​ള്ള​ച്ചാ​ട്ടം, കു​റി​ച്യർ​മ​ല വെ​ള്ള​ച്ചാ​ട്ടം സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ മാ​ലി​ന്യം

പൊ​ഴു​ത​ന: ഓ​ണം അ​വ​ധി ദി​വ​സ​ങ്ങ​ളി​ല​ട​ക്കം പ്ര​കൃ​തി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ എ​ത്തു​മ്പോ​ഴും കു​റി​ച്യർ​മ​ല വെ​ള്ള​ച്ചാ​ട്ടം സ്ഥി​തിചെ​യ്യു​ന്ന പ്ര​ദേ​ശം മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​കു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​ദ്യ​ക്കുപ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും നി​റ​ഞ്ഞ് കു​പ്പ​ത്തൊ​ട്ടി​യാ​വു​ക​യാ​ണ് പ്ര​ദേ​ശം. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന വെ​ള്ള​ച്ചാ​ട്ടം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശം മ​ര​ങ്ങ​ളും അ​പൂ​ർ​വ​യി​നം സ​സ്യ​ങ്ങ​ളും മ​ത്സ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ജൈ​വ വൈ​വി​ധ്യ സാ​മ്പ​ത്തു​ള്ളി​ട​മാ​ണ്. സ​ഞ്ചാ​രി​ക​ൾ നി​റ​യു​മ്പോ​ഴും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​തി​നും സാ​മൂഹി​ക വി​രു​ദ്ധ ശ​ല്യം ത​ട​യാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

സൗ​ക​ര്യ​മൊ​രു​ക്കി​യാ​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് സ​ഞ്ചാ​രി​ക​ളൊ​ഴു​കി​യെ​ത്തും. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ന് അ​ധി​ക വ​രു​മാ​ന​വും ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ​സാ​ധ്യ​ത​ക്ക് സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പൂ​ർ​വ കാ​ഴ്ച​യാ​ണ്. സൗ​ത്ത് വ​യ​നാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​ന്റെ ഭാ​ഗ​മാ​യ കു​റി​ച്യ​ർ​മ​ല നി​ല​ക​ളി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന ഇ​വി​ടെ ക​ടു​ത്ത വേ​ന​ലി​ലും വെ​ള്ളം സു​ല​ഭ​മാ​ണ്. പൊ​ഴു​ത​ന ടൗ​ണി​ൽ​നി​ന്ന് നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​റി​ച്യ​ർ​മ​ല തേ​യി​ല ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്താ​ണ് വെ​ള്ള​ച്ചാ​ട്ടം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്തി​യാ​ല്‍ ഹൈ​റേ​ഞ്ചി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റും.​വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ സ​മീ​പ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​നം കൊ​ണ്ടു​വ​ന്നാ​ല്‍ കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeautynatureWasteKurichyarmala waterfall
News Summary - Kurichyarmala beautiful waterfall; Waste disposal as the villain
Next Story