Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ്യാജ വെബ്സൈറ്റ് വഴി...

വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിപ്പ്

text_fields
bookmark_border
മു​തു​മ​ല
cancel
camera_alt

മു​തു​മ​ല തെ​പ്പ​ക്കാ​ട് ആ​ന ക്യാ​മ്പി​ൽ വാ​ഹ​ന സ​വാ​രി​ക്കാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വ​നം വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ

ഗു​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി ടൂ​റി​സ്റ്റു​ക​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. നീ​ല​ഗി​രി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ആ​ന ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​വും സ​വാ​രി​ക്കു​മാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​രാ​ണ് വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി പ​ണം അ​ട​ച്ച് വ​ഞ്ചി​ത​രാ​യ​ത്.

ബു​ക്ക് ചെ​യ്ത​വ​ർ തെ​പ്പ​ക്കാ​ടി​ലെ​ത്തി റി​സ​ർ​വേ​ഷ​ൻ വി​വ​രം പ​റ​യു​മ്പോ​ഴാ​ണ് അ​ങ്ങ​നെ​യൊ​രു വി​വ​രം ത​ങ്ങ​ളു​ടെ സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടി​ല്ല​ന്ന് അ​റി​യി​ക്കു​ന്ന​ത്. 7000 മു​ത​ൽ 10,000 രൂ​പ​വ​രെ​യാ​ണ് ബു​ക്കി​ങ്ങി​ന് ഈ​ടാ​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് പ​തി​നാ​യി​ര​ങ്ങ​ൾ വ​രെ ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ വെ​ബ്സെ​റ്റി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു.

സൈ​ബ​ർ ക്രൈ​മി​ൽ പ​രാ​തി​യും ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. www.mudumalaitiger reserve.com എ​ന്ന ഓ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി മാ​ത്രം ഓ​ൺ​ലൈ​ൻ ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് മു​തു​മ​ല ക​ടു​വ സ​ങ്കേ​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദി​വ്യ പ​റ​ഞ്ഞു. www.mudumalainationalpark.com എ​ന്ന​ത് വ്യാ​ജ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOnline FraudWayanad News
News Summary - Money fraud through fake website
Next Story