Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമാ​ന​ന്ത​വാ​ടി...

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ, പോ​ളി​ങ് കൂ​ടു​ത​ൽ ന​ല്ലൂ​ർ​നാ​ടും കു​റ​വ് അ​യി​ല​മൂ​ല​യി​ലും

text_fields
bookmark_border
Polling rate
cancel

മാ​ന​ന്ത​വാ​ടി: ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പോ​ളി​ങ് ശ​ത​മാ​നം 73.10. 2,01,383 വോ​ട്ട​ർ​മാ​രി​ൽ 1,47,2 18 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 173 പോ​ളി​ങ് കേ​ന്ദ്ര​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 142ാം ന​മ്പ​ർ ബൂ​ത്താ​യ ന​ല്ലൂ​ർ നാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലാ​ണ് 83.55 ശ​ത​മാ​നം. 918 വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 767 പേ​ർ സ​മ്മ​തി​ദാ​ന​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.

ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 90ാം ന​മ്പ​ർ ബൂ​ത്താ​യ അ​യി​ല​മൂ​ല നാ​ഷ​ന​ൽ എ​ൽ.​പി സ്കൂ​ളി​ലും 62.5 ശ​ത​മാ​നം. 1207 വോ​ട്ട​ർ​മാ​രി​ൽ 749 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ബൂ​ത്ത് ന​മ്പ​ർ 27 ജി.​യു.​പി ത​ല​പ്പു​ഴ​യി​ൽ 81.40 ശ​ത​മാ​നം, ബൂ​ത്ത് ന​മ്പ​ർ 36 ജി.​എ​ച്ച്.​എ​സ് തോ​ൽ​പ്പെ​ട്ടി​യി​ൽ 81.96 ശ​ത​മാ​നം എ​ന്നി​വ ഉ​യ​ർ​ന്ന പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ ബൂ​ത്തു​ക​ളാ​ണ്. മാ​വോ​വാദി ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യോ​ടെ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 24ാം ന​മ്പ​ർ പോ​ളി​ങ് സ്റ്റേ​ഷ​നാ​യ കൈ​ത​ക്കൊ​ല്ലി ജി.​എ​ൽ.​പി​യി​ൽ 80.14 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​വി​ടെ 1083 വോ​ട്ട​ർ​മാ​രി​ൽ 848 പേ​ർ സ​മ്മ​തി​ദാ​ന​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. വോ​ട്ടു​ത​ന്ത്ര​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റും ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സ​വും കാ​ര​ണം വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ രാ​ത്രി ഏ​ഴു മ​ണി​ക്കും 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 844 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി കാ​ത്തുനി​ൽ​ക്കേ​ണ്ടിവ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsLok Sabha Elections 2024
News Summary - In Mananthavadi constituency the polling is more than Nallurnad and in the lowest in ayilamoola
Next Story