Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകുറിച്യർമല, അമ്മാറ...

കുറിച്യർമല, അമ്മാറ ദുരന്തത്തിന് രണ്ടു വയസ്സ്

text_fields
bookmark_border
കുറിച്യർമല, അമ്മാറ ദുരന്തത്തിന് രണ്ടു വയസ്സ്
cancel

പൊഴുതന(വയനാട്​): അമ്മാറ, കുറിച്യർമല ഉരുൾപൊട്ടൽ ദുരന്തം രണ്ടു വർഷം പിന്നിടുന്നു. ദുരന്തങ്ങളെ അതിജീവിച്ച പ്രദേശവാസികളുടെ മനസ്സിൽ ഇപ്പോഴും എല്ലാം നഷ്​ടപ്പെട്ടതി​െൻറ ഓർമകൾ മാത്രം. 2018 ആഗസറ്റ് ഒമ്പതിന് പെയ്തിറങ്ങിയ അതിതീവ്ര മഴയിലാണ് പൊഴുതന പഞ്ചായത്തിലെ അമ്മാറയിലും കുറിച്യർമലയിലും ഉരുൾപൊട്ടിയത്. ജനവാസ കേന്ദ്രങ്ങളായ പ്രദേശങ്ങളിലെ വീടുകൾ, സ്​കൂൾ, അംഗൻവാടി എന്നിവ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞു.

തൊട്ടടുത്ത ദിവസം രാവിലെ 10ഓടെ സൗത്ത് വയനാട് ഫോറസ്​റ്റ് ഡിവിഷൻ അതിർത്തി ഭാഗമായ കുറിച്യർമല മലയും വൻതോതിൽ ഇടിഞ്ഞു. മലക്കുമുകളിലെ ശക്തമായ വെള്ളക്കെട്ടി​െൻറ ഉറവിടമാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. മേൽമുറിയിലെ 15ഓളം വീടുകൾ പൂർണമായും തകർന്നു. കന്നുകാലികൾക്കടക്കം മഴവെള്ള പാച്ചിലിൽ ജീവൻ നഷ്​ടമായി. പിവീസ്​ ഗ്രൂപ്പി​െൻറ ഉടമസ്​ഥതയിലുള്ള തേയില എസ്​റ്റേറ്റിലും ജനവാസ മേഖലയായ മേൽമുറി അതിർത്തിയിലെ അഞ്ച് ഹെക്ടറോളം സ്​ഥലത്തും മഴവെള്ളപ്പാച്ചിലിൽ മരങ്ങളും പാറക്കല്ലുകളും കടപുഴകി വൻ തോതിൽ നാശനഷടമുണ്ടായി.

കഴിഞ്ഞവർഷവും ഉരുൾപൊട്ടിയ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം ഈ പ്രദേശം വാസയോഗ്യമല്ലാതായതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് മാറി താമസിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newskurichyar malapozhuthanaammara landslide
Next Story